അങ്കണവാടി വര്‍ക്കര്‍: ഇൻറര്‍വ്യൂ 16 മുതല്‍

Share:

പാലക്കാട് : അലനല്ലൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേക്കുള്ള വർക്കർ നിയമനത്തിന് സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള ഇൻറർവ്യൂ ഡിസംബര്‍ 16 മുതല്‍ 21 വരെയുള്ള തീയതികളില്‍ രാവിലെ 10 മണി മുതല്‍ അലനല്ലൂർ പഞ്ചായത്ത് ആയുർവേദ ആശുപത്രി ഹാളിൽ വെച്ച് നടക്കും.

അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഇൻറർവ്യൂവിന് എത്തണം. അറിയിപ്പ് കിട്ടാത്തവർ മണ്ണാർക്കാട് അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടണമെന്നും ശിശു വികസന പദ്ധതി ഓഫീസര്‍ അറിയിച്ചു.
ഫോൺ: 9188959768.

Share: