കമ്മ്യൂണിറ്റി വുമന്‍ ഫെസിലിറ്റേറ്റര്‍ നിയമനം
തൃശ്ശൂർ : പാണഞ്ചേരി പഞ്ചായത്തില്‍ കമ്മ്യൂണിറ്റി വുമന്‍ ഫെസിലിറ്റേറ്റര്‍ തസ്തികയിലേക്ക് പ്രതിമാസ ഹോണറേറിയം വ്യവസ്ഥയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
പാണഞ്ചേരി പഞ്ചായത്തിലെ വനിതാ വികസന പ്രവര്‍ത്തനങ്ങളും, ജാഗ്രത സമിതി ജി ആര്‍ സി തുടങ്ങിയ സംവിധാനങ്ങളും ഏകോപിപ്പിക്കുന്നതിനും, ഫെസിലിറ്റേറ്റ് ചെയ്യുന്നതിനുമായി വുമണ്‍ സ്റ്റഡീസ്, ജെന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദമുള്ളവരെയാണ് തസ്തികയിലേക്ക് പരിഗണിക്കുക.
2024 ജനുവരി 1 ന് 40 വയസ്സ് കഴിയാത്ത വനിതകള്‍ക്കാണ് അവസരം.
ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജനന തീയതി, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, സ്ഥിരതാമസം, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം നവംബര്‍ 27 ന് രാവിലെ 10.30 ന് പാണഞ്ചേരി പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന വാക്ക്-ഇന്‍ ഇൻറ ര്‍വ്യൂവില്‍ പങ്കെടുക്കണം.