‘പുതിയ സാങ്കേതിക സാദ്ധ്യതകൾ ജീവിത പുരോഗതിക്കായി പ്രയോജനപ്പെടുത്തണം’
‘പുതിയ സാങ്കേതിക സാദ്ധ്യതകൾ ജീവിത പുരോഗതിക്കായി പ്രയോജനപ്പെടുത്തണം’
– പ്രൊഫ. സിദ്ധിക് എ. മുഹമ്മദ്
ലോകം നാലാം വ്യവസായ വിപ്ലവത്തിലേക്ക് കുതിക്കുന്നത് പുതിയ സാങ്കേതിക വിദ്യയുടെ വികസനത്തോടെയാണ്. ബ്ളോക് ചെയിൻ , ക്രിപ്റ്റോ കറൻസി, നിർമ്മിത ബുദ്ധി, മെറ്റാ വേഴ്സ് തുടങ്ങിയ ആധുനിക സാങ്കേതിക സംവിധാനങ്ങൾ ലോകത്തിൻറെ ഗതി-വിഗതികൾ മാറ്റിക്കുറിക്കുമ്പോൾ മൂന്നാം ലോകരാജ്യങ്ങൾ , മിഴിച്ചുനിൽക്കുന്ന അവസ്ഥയാണ്. ലോകജനസംഖ്യയിൽ മുന്നിൽ നിൽക്കുന്ന , യുവ സമൂഹം ഏറ്റവും കൂടുതലുള്ള ഭാരതത്തിൻറെ അവസ്ഥയും മറിച്ചല്ല. അമേരിക്കയിൽ ഫ്ലോറിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണിവേഴ്സൽ ബ്ളോക് ചെയിൻ യൂണിവേഴ്‌സിറ്റിയും ആസ്‌ട്രേലിയയിലെ യുറോപ്യൻ യൂണിവേഴ്സിറ്റിയുമായി ചേർന്ന് വേൾഡ് മെറ്റാ സമ്മിറ്റ് യൂ എ യിൽ ആരംഭിച്ചത് ലോകമെമ്പാടുമുള്ള ജനങ്ങളെ പുത്തൻ സാങ്കേതിക സംവിധാനങ്ങൾ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ദുബൈയിലെ എസ് പി ജെയിൻ യൂണിവേഴ്സിറ്റി കാമ്പസ് , എ എഫ് ടി യൂണിവേഴ്സിറ്റി കാമ്പസ്, ന്യൂ ഡൽഹി, ഏഷ്യൻ ലോ കോളേജ് , ന്യൂ ഡൽഹി എന്നിവിടങ്ങളിൽ നടന്ന വേൾഡ് മെറ്റാ സമ്മിറ്റിൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ദ്ധർ ബ്ളോക് ചെയിൻ ടെക്നോളജി, ക്രിപ്റ്റോ കറൻസി , മെറ്റാ വേഴ്സ് , എ ഐ തുടങ്ങിയവയുടെ അനന്ത സാദ്ധ്യതകൾ ചർച്ച ചെയ്തു. പുതിയ സാങ്കേതിക സാദ്ധ്യതകൾ ജീവിത പുരോഗതിക്കായി പ്രയോജനപ്പെടുത്താൻ നാം ഇനിയും വൈകരുത് എന്ന സന്ദേശമാണ് അവർ ലോകത്തിന് പകർന്നത്.
ലോകമെമ്പാടുമുള്ള പ്രധാനപ്പെട്ട സ്കൂളുകൾ, കോളേജുകൾ, സർവ്വകലാശാലകൾ, ചേംബർ ഓഫ് കോമേഴ്‌സ് തുടങ്ങിയവയുമായി സഹകരിച്ചു 99 മണിക്കൂർ നീണ്ടു നിൽക്കുന്ന ഒരു ഹൃസ്വകാല പഠനപദ്ധതി യൂണിവേഴ്സൽ ബ്ളോക് ചെയിൻ യൂണിവേഴ്‌സിറ്റി, യുറോപ്യൻ യൂണിവേഴ്സിറ്റിയുമായി ചേർന്ന് ഇന്ത്യയിലും നടപ്പാക്കുകയാണ്. വേൾഡ് മെറ്റാ സമ്മിറ്റ് ഇന്ത്യയിൽ നടപ്പാക്കുമ്പോൾ കുട്ടികളിൽ പുതിയ സാങ്കേതിക വളർച്ചയെക്കുറിച്ചു അവബോധമുണ്ടാക്കുന്നതോടൊപ്പം പുത്തൻ സാമ്പത്തിക അവസ്ഥകളും പഠിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ക്രിപ്റ്റോ കറൻസിയുടെയും ബ്ളോക് ചെയിൻ ടെക്നോളോജിയുടെയും ലോക തലസ്ഥാനം അമേരിക്കയാക്കുമെന്നു ഡൊണാൾഡ് ട്രെമ്പിനെപ്പോലുള്ളവർ പറയുമ്പോൾ ഇന്ത്യ ഒട്ടും പുറകിലാകില്ല എന്ന ഉറപ്പാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകുന്നത്. ഒന്നാം നൂറ്റാണ്ട് മുതൽ പതിനേഴാം നൂറ്റാണ്ട് വരെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായിരുന്നു ഇന്ത്യ. പുതിയ സാങ്കേതിക സാദ്ധ്യതകൾ എല്ലാവരിലും എത്തിക്കുന്നതിലൂടെ ഇന്ത്യക്ക് വീണ്ടും ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകാൻ കഴിയും. ഇന്ത്യയിലെ മുഴുവൻ കുട്ടികളെയും പുതിയ സാങ്കേതിക വിദ്യകളും സാമ്പത്തിക സംവിധാനങ്ങളും പഠിപ്പിക്കാൻ പ്രതിജ്ഞാ ബദ്ധമാണ് യൂണിവേഴ്സൽ ബ്ളോക് ചെയിൻ യൂണിവേഴ്‌സിറ്റിയും യുറോപ്യൻ ഡിജിറ്റൽ യൂണിവേഴ്സിറ്റിയുമെന്ന് ചാൻസിലർ പ്രൊഫ. സിദ്ധിക് എ മുഹമ്മദ് വ്യക്തമാക്കി.
ലോക ജനസംഖ്യയിൽ മുന്നിൽ നിക്കുന്ന ഇന്ത്യയിലെ സാധാരണക്കാരൻറെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തണമെങ്കിൽ പുതിയ സാങ്കേതിക വിജ്ഞാനവും സാദ്ധ്യതകളും കുട്ടികളിൽനിന്നും ആരംഭിക്കണം. അതിനു വേണ്ടിയാണ് കുട്ടികളെയും അനാഥരെയും പഠിപ്പിക്കാൻ വേണ്ടിയുള്ള ഹൃസ്വകാല പരിശീലന പരിപാടി നടപ്പാക്കുന്നത്. നാലുമുതൽ എട്ടുമണിക്കൂർവരെ ദൈർഘ്യമുള്ള പരിശീലന പരിപാടിയാണ് ലോക മെറ്റാ സമ്മിറ്റിലൂടെ നടപ്പാക്കുന്നത്. സാമൂഹ്യ പ്രവർത്തകർ, രാഷ്ട്രീയ നേതാക്കന്മാർ, മത വിഭാഗങ്ങളുടെ തലവൻമാർ , വ്യവസായികൾ, നിക്ഷേപകർ, അധ്യാപകർ, വിദ്യാർഥികൾ, അനാഥകുട്ടികൾ, തൊഴിൽ രഹിതർ തുടങ്ങി സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടാണ് ലോക മെറ്റാ സമ്മിറ്റ് യാഥാർഥ്യമാക്കുന്നത്. ജന്മസിദ്ധമായ കഴിവുകൾ വളർത്തിയെടുക്കാൻ ആധുനിക സാങ്കേതിക സൗകര്യങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താൻ കഴിയും എന്ന് മനസ്സിലാക്കിക്കൊടുക്കുന്നതോടൊ
സാധാരണക്കാർക്കും കുട്ടികൾക്കും അനാഥർക്കും പുത്തൻ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ ക്രിപ്റ്റോ കറൻസി സഹായകമാകുമെന്ന് വികസിത രാജ്യങ്ങൾ ഇതിനകം തെളിയിച്ചുകഴിഞ്ഞു. ലോകമെമ്പാടുമായി ഒരു ബില്യൺ ആളുകൾ ക്രിപ്റ്റോ ഉടമകളായുണ്ട്. കഴിഞ്ഞ പത്തു വർഷങ്ങളായി ട്രില്യൺ ഡോളറിൻറെ ഇടപാടുകളാണ് ക്രിപ്റ്റോ കറൻസിയിലൂടെ നടന്നത്. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ യൂണിവേഴ്സിറ്റികളും കോളേജുകളും ക്രിപ്റ്റോയെക്കുറിച്ചു കൂടുതൽ പഠിക്കുകയും ജനങ്ങളെ ബോധവാൻമാരാക്കുകയും ചെയ്യുമ്പോൾ ഇന്ത്യ വളരെ പിന്നിലാണ്. 2030 നുള്ളിൽ ലോകമെമ്പാടുമുള്ള ഒരു ബില്യൺ ആളുകളെ ബ്ലോക്ക് ചെയിൻ ടെക്നോളജിയും ക്രിപ്റ്റോ യുടെ സാദ്ധ്യതകളും പഠിപ്പിക്കുവാനും ക്രിപ്റ്റോ വാലറ്റ് ഉടമകളാക്കുവാനുമാണ് മെറ്റാ സമ്മിറ്റിലൂടെ ഉദ്ദേശിക്കുന്നുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അതുപോലെ തന്നെ നഴ്സറി ക്‌ളാസിൽ പഠിക്കുന്ന ഒരു കുട്ടിക്ക് പോലും ഒരു ക്രിപ്റ്റോ അക്കൗണ്ട് വളരെ എളുപ്പത്തിൽ തുടങ്ങി വാട്ട്സ് ആപ് ഉപയോഗിക്കുന്നത് പോലെ ലോകം മുഴുവൻ ബന്ധപ്പെടാൻ പറ്റും.
കേരളത്തിൽ സരസ്വതി വിദ്യാലയ കേന്ദ്രം, മുസലിയാർ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, രാരീരം ഇൻഫോ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുമായി ചേർന്ന് പദ്ധതികൾ നടപ്പാക്കും.
സരസ്വതി വിദ്യാലയ കേന്ദ്രം ചെയർമാൻ ഡോ. രാജ്‌മോഹൻ, രാരീരം ഇൻഫോ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ രാജൻ പി തൊടിയൂർ, മുസലിയാർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് പ്രതിനിധികൾതുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.