അഴിമതിയും കബളിപ്പിക്കലുമില്ലാത്ത ‘ബ്ലോക്ക്‌ചെയിൻ’ ലോകം

Share:

യൂറോപ്യൻ ഡിജിറ്റൽ യൂണിവേഴ്സിറ്റി ( യു എസ് എ )
യൂറോപ്യൻ ബ്ലോക്ക് ചെയിൻ സെൻറെർ ( യു എ ഇ )

ഴിമതിയും കബളിപ്പിക്കലുമില്ലാത്ത ബ്ലോക്ക്‌ചെയിൻ ലോകത്തേക്ക് പത്തുലക്ഷം വിദ്യാർഥികളെ കൈപിടിച്ചുയർത്തുന്ന പദ്ധതിയുമായി യൂറോപ്യൻ ഡിജിറ്റൽ യൂണിവേഴ്സിറ്റി ( യു എസ് എ ) ഇന്ത്യയിലെത്തുന്നു. ആധുനിക ലോകത്തിൻറെ സാങ്കേതിക വളർച്ചയും ക്രിപ്റ്റോ കറൻസി ഉൾപ്പെടെയുള്ള പുത്തൻ വിനിമയ മാധ്യമങ്ങളും യുവജനങ്ങൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതിനും ലോകനിലവാരത്തിൽ ഉയർത്തിക്കൊണ്ടുവരുന്നതിനും ദക്ഷിണേന്ത്യയിലെ ആദ്യ തൊഴിൽ – വിദ്യാഭ്യാസ പ്രസിദ്ധീകരണമായ ‘കരിയർ മാഗസി’നുമായി യൂറോപ്യൻ ഡിജിറ്റൽ യൂണിവേഴ്സിറ്റി ( യു എസ് എ ) കരാറിലായി.

തൊഴിൽ- വിദ്യാഭ്യാസ- വ്യവസായ- സാമ്പത്തിക മേഖലകളിൽ അനന്ത സാധ്യതകളാണ് ബ്ലോക്ക്‌ചെയിൻ സാങ്കേതിക വിദ്യ നമുക്ക് മുന്നിൽ തുറന്ന് വെക്കുന്നത് . അതോടെ ബ്ലോക്ക്‌ചെയിൻ കോംപീറ്റൻസി ഡെവലപ്‌മെൻറ് കോഴ്‌സിന്‌ പ്രാധാന്യം കൂടുകയാണ്. അനുദിനം വികസിക്കുന്ന ഈ മേഖലയിൽ കഴിവുതെളിയിക്കുന്നവരെ കാത്തിരിക്കുന്നത് ഉയർന്ന ശമ്പളത്തിലുള്ള തൊഴിലവസരങ്ങളാണ്. കോഴ്‌സിൻറെ അനന്ത സാധ്യതകൾ മുന്നിൽക്കണ്ട്‌ യൂറോപ്യൻ ഡിജിറ്റൽ യൂണിവേഴ്സിറ്റി (EDU ) ഏറ്റവും കുറഞ്ഞ ചെലവിൽ പത്തു ലക്ഷം ഇന്ത്യക്കാർക്ക് ‘ഐക്കൺസ് മൈ കോയിൻ ഫണ്ടമെൻറൽസ് ഓഫ് ബ്ലോക്ക് ചെയിൻ ആൻഡ് ക്രിപ്റ്റോ കറൻസി ( ICONS My coin Fundamentals of Blockchain and Crypto Currency ) ബ്ലോക്ക്‌ചെയിൻ പരിശീലന പദ്ധതിയുമായി മുന്നിട്ടിറങ്ങുന്നത്.

തൊണ്ണൂറ് മണിക്കൂർ ദൈർഘ്യമുള്ള ഈ പരിശീലന പരിപാടിയുടെ ഫീസ് 1999 അമേരിക്കൻ ഡോളർ ( രു 1,55,900/- ) ആണ് . എന്നാൽ ഇപ്പോൾ ഇന്ത്യയിൽ ആദ്യം ചേരുന്ന പത്തു ലക്ഷം പേർക്ക് 99 ഡോളർ ( രു 7,500/= ) ഫീസ് നൽകി ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ കഴിയും.

ബ്ളോക് ചെയിൻ എന്നാൽ പണം മാത്രമല്ല. അത് സാങ്കേതിക വിദ്യയുടെ ഏറ്റവും സുരക്ഷിതമായ സാദ്ധ്യത കൂടിയാണ്. സുരക്ഷിതത്വം, സുതാര്യത, നിലനിൽപ്പ് , വിശ്വാസ്യത എന്നിവയാണ് ബ്ളോക് ചെയിൻ ഉറപ്പ് നൽകുന്നത്. മാനവ സമൂഹത്തിന് സാമ്പത്തിക സ്വാതന്ത്ര്യവും ആധികാരത്തിൻറെയും സാമ്പത്തിൻറെയും പുതിയ വികേന്ദ്രീകരണവും ഇതിലൂടെ സാധ്യമാകും. ചുരുക്കി പറഞ്ഞാൽ , “പണമില്ലെങ്കിൽ ജീവിതമില്ല; ജീവിതത്തിന് യാതൊരു സുരക്ഷിതത്വവുമില്ല”. ക്രിപ്റ്റോ കറൻസി യാണ് ഇതിനുള്ള പരിഹാരമെന്ന് ഇതിനകം ലോകം തെളിയിച്ചു കഴിഞ്ഞു. പ്രായ രഹിത ക്രിപ്റ്റോ ബാങ്കിങ് ( Ageless Crypto Banking ) എന്ന വിപ്ലവകരമായ ആശയം യാഥാർഥ്യമാക്കുന്നതിന് ഇതിന് കഴിയും. ഒരു നഴ്സറി വിദ്യാർഥിക്ക് പോലും നിമിഷങ്ങൾക്കുള്ളിൽ ക്രിപ്റ്റോ വാലറ്റ് തുറക്കുന്നതിനും ക്രിപ്റ്റോ കറൻസി ലോകമെമ്പാടുനിന്നും സ്വീകരിക്കുന്നതിനും അയക്കുന്നതിനും കഴിയും.

ലോക സമ്പത് വ്യവസ്ഥയിൽ ട്രില്യൺ ഡോളർ മൂല്യം കൂട്ടാൻ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന മനുഷ്യ വിഭവശേഷി, ബ്ളോക് ചെയിൻ സാങ്കേതിക ജ്ഞാനം ഉപയോഗിച്ച് വർധിപ്പിക്കുന്നതിലൂടെ കഴിയും. സന്തോഷം, കർമ്മോൽസുകത , ബൗദ്ധികത ഇവയൊക്കെ ശക്തിപ്പെടുത്തണമെങ്കിൽ അവശ്യം വേണ്ടത് സമ്പത്താണെന്ന് കാലങ്ങളായി മനുഷ്യൻ മനസ്സിലാക്കിയ വസ്തുതയാണ്. സ്വതന്ത്ര വിനിമയം സാധ്യമാകുന്നതിലൂടെ പണവും അധികാരവും ചിലയിടങ്ങളിൽ , ചിലരിൽ കേന്ദ്രീകരിക്കുന്നത് തടയാനാകും.

ബ്രിട്ടീഷ് സാമ്രാജ്യം നാനൂറ് വർഷങ്ങളോളം ലോകത്തെ അടക്കി ഭരിച്ചത് അധികാരവും സമ്പത്തും ഒരിടത്തു കേന്ദ്രീകരിച്ചത് കൊണ്ടാണെന്നതിന് ചരിത്രം സാക്ഷി. ലോകത്തിൻറെ തൊണ്ണൂറ് ശതമാനം സമ്പത്തും അധികാരവും ഒരു ശതമാനത്തിൽ താഴെ ആളുകളിൽ കേന്ദ്രീകരിച്ചിരിക്കുകയാണ് . സമ്പത്തു എല്ലാവരുടെയും ജന്മാവകാശമാണ്. അത് യാഥാർഥ്യമാക്കുന്നതിനുള്ള ഉപാധിയാണ് ബ്ലോക്ക് ചെയിനും ക്രിപ്റ്റോ വിപ്ലവവും.

ലോകമാകെ വർധിച്ച തൊഴിൽ സാധ്യതയുള്ള ഈ മേഖലയിൽ കുറഞ്ഞത്‌ പത്തു ലക്ഷം ഇന്ത്യക്കാരെയെങ്കിലും വിദഗ്‌ധരാക്കിയെടുക്കുകയാണ്‌ യൂറോപ്യൻ ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ ലക്ഷ്യമെന്ന്‌ യൂണിവേഴ്സിറ്റി ചാൻസിലർ പ്രൊഫ . സിദ്ദിഖ് എ മുഹമ്മദ് പറഞ്ഞു. നിലവിൽ ഈ മേഖല ആവശ്യപ്പെടുന്ന അത്രയും വിദഗ്‌ധരെ ഇപ്പോഴും ലഭ്യമാകാത്ത സ്ഥിതിയാണുള്ളത്. ബ്ലോക്ക്‌ചെയിൻ സാങ്കേതിക വിദ്യയും ക്രിപ്റ്റോ കറൻസിയും ലോകം കീഴടക്കുമ്പോൾ , ഉയർന്ന തൊഴിൽ സാധ്യതയാണ് കോഴ്‌സ് ഉറപ്പുനൽകുന്നത്. രാജ്യത്താദ്യമായാണ് ഇത്തരത്തിൽ ഏറ്റവും കുറഞ്ഞ ചെലവിൽ ബ്ലോക്‌ചെയിൻ കോഴ്‌സ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആഗോളതലത്തിൽത്തന്നെ ബ്ലോക്ക് ചെയിൻവഴി ആയിരക്കണക്കിന്‌ സെർവറുകളിൽ ഡേറ്റ ശേഖരിച്ചു വയ്ക്കാം. ഏത്‌ പങ്കാളിയും കൂട്ടിച്ചേർക്കുന്ന ഡേറ്റ മറ്റുള്ളവർക്ക് അപ്പപ്പോൾ കാണാനും കഴിയും. കൃഷി , വിദ്യാഭ്യാസം , സാമ്പത്തികം , ആരോഗ്യം തുടങ്ങിയ മേഖലകളിൽ അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് ഈ സാങ്കേതിക വിദ്യ ഇന്ന് ലോകമെമ്പാടും ഉപയോഗപ്പെടുത്തുന്നത്.

വരും വർഷങ്ങളിൽ ബ്ലോക്ക്‌ചെയിൻ, തൊഴിൽ രംഗത്തെ അവസരങ്ങൾ ഇരട്ടിയായി വർധിപ്പി ക്കുമെ ന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ അവസരത്തിൽ വിദഗ്ധരെ തേടിയെത്തുന്നത് നിരവധി തൊഴിലവസരങ്ങളാകും. ഇപ്പോൾ ലഭിക്കുന്നതിനെ അപേക്ഷിച്ച് നാൽപ്പത് ശതമാനം അധികം ശമ്പളവർധനയും തൊഴിൽരംഗം വാഗ്ദാനം ചെയ്യുന്നുവെന്നതും പ്രത്യേകതയാണ്.

കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് യൂറോപ്യൻ ഡിജിറ്റൽ യൂണിവേഴ്സിറ്റി യുടെ സർട്ടിഫിക്കറ്റ് ലഭിക്കും. അതിനാൽതന്നെ ഇവിടെ പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് തൊഴിൽ വിപണിയിൽ മൂല്യം കൂടും.

ഇപ്പോൾ ബാങ്കുകൾ, ലോജിസ്റ്റിക് കമ്പനികൾ, ആരോഗ്യപരിപാലന സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയിലെല്ലാംതന്നെ ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്. ബ്ലോക്ക്‌ചെയിനിൽ പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് വ്യത്യസ്ത മേഖലകളിൽ തൊഴിൽ തേടാനാകും. മാത്രമല്ല, വിദേശരാജ്യങ്ങളിലും സാധ്യതകളേറെ.

വിദ്യാർത്ഥികൾക്കും ബിരുദധാരികൾക്കും തൊഴിൽ ചെയ്യുന്നവർക്കുമായി ഉപകാരപ്രദമായ രീതിയിലുള്ള പരിശീലനമാണ്‌ യൂറോപ്യൻ ഡിജിറ്റൽ യൂണിവേഴ്സിറ്റി ( യു എസ് എ ) ഒരുക്കിയിരിക്കുന്നത്.

Share: