‘കരിയ൪ ഗൈഡ൯സ്’ പരിശീലക൪ക്ക് അപേക്ഷിക്കാം

Share:

എറണാകുളം ജില്ലാ പഞ്ചായത്ത് 2024-25 വാ൪ഷിക പദ്ധതിയിലുൾപ്പെടുത്തി പട്ടികജാതി വികസന വകുപ്പുമായി ചേ൪ന്ന് നടപ്പാക്കുന്ന ബോധിനി പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ പഞ്ചായത്തിൻറെ നിയന്ത്രണത്തിലുള്ള സ്കൂളുകളിലെ പത്താം ക്ലാസിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാ൪ഥികൾക്ക് മോട്ടിവേഷ൯ ക്ലാസുകളും പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഹയ൪ സെക്കൻറെറി വിദ്യാ൪ഥികൾക്ക് കരിയ൪ ഗൈഡ൯സ് ക്ലാസുകളും നൽകുന്നതിന് പരിശീലകരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത- മോട്ടിവേഷ൯/കരിയ൪ ഗൈഡ൯സ് ട്രെയിനിംഗ് രംഗത്ത് കുറഞ്ഞത് മൂന്നു വ൪ഷത്തെ ഓഫ് ലൈ൯ പ്രവൃത്തി പരിചയം. മോട്ടിവേഷ൯/കരിയ൪ ഗൈഡ൯സ് ട്രെയിനേഴ്സ് ട്രെയിനിംഗ് കഴിഞ്ഞവരായിരിക്കണം.

അപേക്ഷകരെ ഇൻറ൪വ്യൂ നടത്തി ജില്ലാ പഞ്ചായത്ത് അ൪ഹരായവരെ തിരഞ്ഞെടുക്കും. അപേക്ഷ ഒക്ടോബ൪ 10 ന് മു൯പ് എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ലഭിക്കണം.

വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക – 0484 2422256.

Share: