അറ്റൻഡർ, നഴ്സിംഗ് അസിസ്റ്റൻറ് : ഇൻറ്ർവ്യൂ

Share:

കണ്ണൂർ : സർക്കാർ ഹോമിയോ ഡിസ്പെൻസറി/ആശുപത്രികളിൽ അറ്റൻഡർ, ഡിസ്പെൻസർ, നഴ്സിംഗ് അസിസ്റ്റൻറ് തസ്തികകളിൽ താൽക്കാലിക ഒഴിവുകളിലേക്ക് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

അടിസ്ഥാന യോഗ്യത : എസ് എസ് എൽ സി. സർക്കാർ ഹോമിയോ ആശുപത്രി/ഡിസ്പെൻസറി / ടി സി എം സി എ ക്ലാസ് രജിസ്ട്രേഷൻ ഉള്ള അംഗീകൃത ഹോമിയോ ഡോക്ടറുടെ കീഴിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.

പ്രായം : അപേക്ഷകർ 1970 ഡിസംബർ ഒന്നിന് ശേഷം ജനനതീയതി  ഉള്ളവരായിരിക്കണം.

ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം സിവിൽ സ്റ്റേഷനിലെ ജില്ലാ മെഡിക്കൽ ഓഫീസ് (ഹോമിയോ) എഫ് ബ്ലോക്കിൽ സെപ്റ്റംബർ അഞ്ചിന് രാവിലെ 10.30 ന് ഹാജരാവുക.
ഫോൺ : 0497 2711726

Share: