ഗസ്റ്റ് ലക്ചറർ അഭിമുഖം

Share:

തിരുവനന്തപുരം സർക്കാർ സംസ്കൃത കോളേജിൽ സംസ്കൃത ജ്യോതിഷ സ്പെഷ്യൽ ബിരുദാനന്തര ബിരുദം അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും നിലവിലെ ഒഴിവിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കും. ഉദ്യോഗാർഥികളുടെ അഭിമുഖം സെപ്റ്റംബർ 4 ന് രാവിലെ 11 ന് പ്രിൻസിപ്പലിൻറെ ചേംബറിൽ നടക്കും.

കോളേജ് വിദ്യാഭ്യാസ വകുപ്പിൻറെ മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ കോളേജ് വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ചത്, യോഗ്യത, ജനനതീയതി, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, മുൻപരിചയം, തുടങ്ങിയവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പ് എന്നിവ സഹിതം അഭിമുഖത്തിന് നേരിട്ടെത്തണം.

കൂടുതൽ വിവരങ്ങൾക്ക്: 9188900159 എന്ന നമ്പറിൽ ബന്ധപ്പടാം.

Share: