ഡിപ്ലോമ പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു

Share:

കൊല്ലം: കേരളത്തിലെ 4 പോളിടെക്‌നിക് കോളേജുകളായ ഗവ. പോളിടെക്‌നിക് കോളേജ്, പാലക്കാട്, കേരള ഗവ.പോളിടെക്‌നിക് കോളേജ്, കോഴിക്കോട്, ശ്രീനാരായണ പോളിടെക്‌നിക് കോളേജ്, കൊട്ടിയം, കൊല്ലം, സ്വാശ്രയ മേഖലയിൽ പ്രവർത്തിക്കുന്ന മാ ദിൻ പോളിടെക്‌നിക് കോളേജ്, മലപ്പുറം എന്നീ സ്ഥാപനങ്ങളിൽ നടത്തുന്ന പാർട്ട് ടൈം/രണ്ടാം ഷിഫ്റ്റ് എഞ്ചിനീയറിംഗ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഭിന്നശേഷിയുള്ളവർക്ക് 5 ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. 10 ശതമാനം വീതം സീറ്റുകൾ സർക്കാർ / പൊതുമേഖല / സ്വകാര്യമേഖലയിൽ 2 വർഷത്തെ പ്രവൃത്തിപരിചയമോ, 2 വർഷ ഐ.ടി.ഐ. /കെ ജി സി ഇ / വി എച്ച് എസ് ഇ / ടി എച്ച് എസ് എൽ സി യോഗ്യതയും 2 വർഷത്തെ പ്രവൃത്തിപരിചയമോ ഉള്ളവർക്ക് സംവരണം ചെയ്തിട്ടുണ്ട്.

എസ്.സി/എസ്.ടി, ഒഇസി, എസ്ഇബിസി വിഭാഗങ്ങളിലെ അപേക്ഷകർക്ക്‌ സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കും. 2 വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണനയുണ്ടാവും.

അപേക്ഷകർ 18 വയസ്സു തികഞ്ഞവരാകണം.

പൊതുവിഭാഗങ്ങൾക്ക് 400 രൂപയും, പട്ടികജാതി / പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 200 രൂപയുമാണ് വൺ ടൈം രജിസ്ട്രേഷൻ ഫീസ്.

അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി www.polyadmission.org/pt എന്ന വെബ്സൈറ്റ് മുഖേന വൺ ടൈം രജിസ്ട്രേഷൻ പ്രക്രിയ ഫീസടച്ച് പൂർത്തിയാക്കേണ്ടതും അതിനു ശേഷം വിവിധ സർക്കാർ / സർക്കാർ എയിഡഡ് / സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ സർക്കാർ സീറ്റുകളിലേക്കും, ഗവൺമെൻറ് / ഡിപ്പാർട്ട്മെൻറ് ഗ്രൂപ്പ് സീറ്റുകളിലേക്കും, സർക്കാർ എയ്ഡഡ് / സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ മാനേജ്‌മെൻറ് സീറ്റുകളിലേയ്ക്കും അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഓരോ കോളേജിലേക്കും ഓൺലൈനായി പ്രത്യേകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. വൺ ടൈം രജിസ്ട്രേഷൻ അപേക്ഷകർ ഒരു പ്രാവശ്യം മാത്രം ചെയ്താൽ മതിയാകും.

ഓൺലൈനായി അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന ദിവസം: സെപ്റ്റംബർ 03.

കൂടുതൽ വിവരങ്ങൾ  www.polyadmission.org/pt എന്ന വെബ്സൈറ്റിലും അതത് പോളിടെക്‌നിക് കോളേജിലും ലഭ്യമാണ്.

Share: