റസിഡൻറ് ട്യൂട്ടർ: താത്കാലിക നിയമനം

Share:

എറണാകുളം : മുവാറ്റുപുഴ ട്രൈബൽ ഡവലപ്പ്മെൻറ് ഓഫീസിന് കീഴിൽ മാതിരപ്പിള്ളി നേര്യമംഗലം, സ്ഥലങ്ങളിൽ പെൺകുട്ടികൾക്കായും പിണവൂർകുടിയിൽ ആൺകുട്ടികൾക്കായും പ്രവർത്തിക്കുന്ന പ്രി മെട്രിക് ഹോസ്റ്റലുകളിലെ കുട്ടികളുടെ രാത്രി കാല പഠനത്തിന് മേൽനോട്ടം വഹിക്കുന്നതിന് പ്രതിമാസം 15,000 രൂപ വേതന വ്യവസ്ഥയിൽ നിയമിക്കുന്നതിന് ബി.എഡ് ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

പ്രവൃത്തിയിൽ മുൻപരിചയമുള്ളവർക്കും അധിക യോഗ്യത ഉള്ളവർക്കും എസ്.സി എസ്.റ്റി വിഭാഗക്കാർക്കും മുൻഗണന.

അപേക്ഷകർ മുവാറ്റുപുഴ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജില്ല പട്ടികവർഗ്ഗ വികസന വകുപ്പ് ആഫീസിൽ ആഗസ്റ്റ് ആഗസ്റ്റ് 16- ന് രാവിലെ 11- ന് നടത്തുന്ന വാക്ക് ഇൻ ഇൻ്റർവ്യൂവിൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

തെരഞ്ഞെടുക്കപ്പെടുന്നവർ ഹോസ്റ്റലിൽ താമസിച്ച് സേവനം ചെയ്യേണ്ടതാണ്. നിയമനം താത്കാലികവും 2025 മാർച്ച് 31-ന് വരെ മാത്രം കാലാവധി ഉള്ളതുമായിരിക്കും.

Share: