സൈക്കോളജി അപ്രൻറിസ് നിയമനം

Share:

മലപ്പുറം: താനൂർ സി എച്ച് എം കെ എം. ഗവ.ആർട്സ് ആൻറ് സയൻസ് കോളേജ്, തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ്, വളവന്നൂര്‍ അൻസാർ അറബിക് കോളേജ്, ആതവനാട് ശിഹാബ് തങ്ങൾ മെമ്മോറിയൽ ആർട്സ് ആൻറ് സയൻസ് വുമൺസ് കോളേജ് എന്നീ കോളേജുകളിലേക്ക് സൈക്കോളജി അപ്രൻറിസിനെ താത്കാലികമായി നിയമിക്കുന്നു. ‘

യോഗ്യത: റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ നേടിയ ബിരുദാനന്തര ബിരുദം . ജീവനിയിലെ പ്രവൃത്തി പരിചയം, ക്ലിനിക്കൽ / കൗൺസിലിങ് മേഖലയിലെ പ്രവൃത്തി പരിചയം, അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള കൗൺസിലിങ് ഡിപ്ലോമ എന്നിവ അഭിലഷണീയ യോഗ്യതകളാണ്.

യോഗ്യരായ ഉദ്യോഗാർഥികള്‍ ആഗസ്റ്റ് രണ്ടിന് രാവിലെ 10 മണിക്ക് യോഗ്യതാ സർട്ടിഫിക്കറ്റുകളും രേഖകളും സഹിതം താനൂർ സി.എച്ച്.എം.കെ.എം‌ ഗവ. കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിന് ഹാജരാവണം.

Share: