കിറ്റ്‌സ് എം.ബി.എ; ജൂൺ 30 വരെ അപേഷിക്കാം

Share:

തിരുവനന്തപുരം: സംസ്ഥാനടൂറിസം വകുപ്പിൻറെ മാനേജ്‌മെൻറ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ. (ട്രാവൽ ആൻറ് ടൂറിസം) കോഴ്‌സിൽ ഒഴിവുള്ള സീറ്റിലേക്ക് ഓൺലൈനായി ജൂൺ 30 വരെ അപേക്ഷിക്കാം. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടു കൂടിയ ഡിഗ്രിയും, കെ-മാറ്റ്/സി-മാറ്റ്/കാറ്റ് യോഗ്യതയും ഉള്ളവർ www.kittsedu.org വഴി അപേക്ഷിക്കണം .

കേരള സർവകലാശാലയുടെയും, എ.ഐ.സി.ടി.ഇ.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സിൽ, ട്രാവൽ, ടൂർ ഓപ്പറേഷൻ, ഹോസ്പിറ്റാലിറ്റി, എയർപോർട്ട് മാനേജ്‌മെൻറ് എന്നീ വിഷയങ്ങളിൽ സ്‌പെഷ്യലൈസേഷനും ജർമ്മൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കാനും അവസരമുണ്ട്. വിജയിക്കുന്നവർക്ക് പ്ലേസ്‌മെൻറ് സൗകര്യം നൽകും.

എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. കൂടുതൽവിവരങ്ങൾ www.kittsedu.org യിലും 9446529467/ 9447079763/ 04712327707/ 04712329468 എന്നീ നമ്പരുകളിലും ലഭിക്കും.

Share: