ഗസ്റ്റ് അധ്യാപക ഒഴിവ്

Share:

തിരുവനന്തപുരം : തോലനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2024-25 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് ഷോർട്ട് ലിസ്റ്റ് തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു . ഉദ്യോഗാർഥികൾക്ക് നിലവിലെ യു.ജി.സി. റെഗുലേഷൻ പ്രകാരം അസിസ്റ്റൻറ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കേണ്ടതും (NET/PhD), കോളേജ് വിദ്യാഭ്യാസ വകുപ്പ് തൃശൂർ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ / വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റിൽ (http://117.218.120.177/guestregistration) പേര് രജിസ്റ്റർ ചെയ്തവരുമായിരിക്കണം.

താല്പര്യമുള്ളവർ പൂരിപ്പിച്ച ബയോഡാറ്റയും (ബയോഡാറ്റയുടെ മാതൃക https://www.govtcollegetholanur.com/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്) ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 12നു വൈകിട്ട് അഞ്ചിനു മുമ്പായി കോളേജിൻറെ ഔദ്യോഗിക മെയിലിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ് (artscollegetholanur@gmail.com).

കൂടുതൽ വിവരങ്ങൾക്ക് 9188900196 നമ്പറിൽ വിളിക്കാവുന്നതാണ്.

ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥികൾക്കുള്ള ഇൻറ്ർവ്യൂ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും. ഈ അധ്യയന വർഷത്തിൽ മുൻ വിജ്ഞാന പ്രകാരം നേരത്തെ അപേക്ഷിച്ച ഉദ്യോഗാർഥികൾ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

Share: