കിക്മ എം.ബി.എ അഭിമുഖം

Share:

തിരുഃ സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയൻറെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെൻറി ൽ (കിക്മ) എം.ബി.എ. (ഫുൾടൈം) 2024-26 ബാച്ചിലേക്ക് എം.ബി.എ അഡ്മിഷൻ ഇൻറെർവ്യൂ മേയ് 18-ന് രാവിലെ 10.00 മുതൽ നെയ്യാർഡാമിലെ കിക്മ കോളേജ് കാമ്പസിൽ കോളേജിൽ വച്ച് നടത്തുന്നു.

കേരള സർവ്വകലാശാലയുടെയും, എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്‌സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ്, ലോജിസ്റ്റിക്‌സ് എന്നിവയിൽ ഡ്യൂവൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും, ഫിഷറീസ് സ്‌കോളർഷിപ്പിന് അർഹതയുളള വിദ്യാർത്ഥികൾക്കും പ്രത്യേക സീറ്റ് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഒ.ഇ.സി./എസ്.സി./ എസ്.റ്റി വിദ്യാർത്ഥികൾക്ക് സർക്കാർ യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്: 8547618290/9188001600, www.kicma.ac.in

Share: