സ്റ്റാ​ഫ് സെ​ല​ക്‌​ഷ​ൻ ക​മ്മീ​ഷ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. : 3712 ഒ​ഴി​വുകൾ

Share:

ലോ​വ​ർ ഡി​വി​ഷ​ൻ ക്ല​ർ​ക്ക്/​ജൂ​ണി​യ​ർ സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സി​സ്റ്റ​ന്‍റ്, ഡേ​റ്റ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ, ഡേ​റ്റ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ ഗ്രേ​ഡ് എ ​ഒ​ഴി​വു​ക​ളി​ൽ സ്റ്റാ​ഫ് സെ​ല​ക്‌​ഷ​ൻ ക​മ്മീ​ഷ​ൻ (എ​സ്എ​സ്‌​സി) അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 3712 ഒ​ഴി​വ് പ്ര​തീ​ക്ഷി​ക്കു​ന്നു. ഒ​ഴി​വു​ക​ളുടെ ​എ​ണ്ണ​ത്തി​ൽ മാ​റ്റം വ​ന്നേ​ക്കാം.

യോ​ഗ്യ​ത: 12-ാം ക്ലാ​സ് ജ​യം/​ത​ത്തു​ല്യം. 2014 ഓ​ഗ​സ്റ്റ് 1 അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണു യോ​ഗ്യ​ത ക​ണ​ക്കാ​ക്കു​ക. നി​ശ്ചി​ത തീ​യ​തി​ക്കു മു​ന്പു യോ​ഗ്യ​ത നേ​ടി​യ​വ​രാ​ണ് അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ർ.

പ്രാ​യം: 2024 ഓ​ഗ​സ്റ്റ് 1ന് 18-27 (1997 ​ഓ​ഗ​സ്റ്റ് ര​ണ്ടി​നു മു​ന്പോ 2006 ഓ​ഗ​സ്റ്റ് ഒ​ന്നി​നു ശേ​ഷ​മോ ജ​നി​ച്ച​വ​രാ​ക​രു​ത്). പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​ർ​ക്ക് അ​ഞ്ചും ഒ​ബി​സി​ക്കു മൂ​ന്നും അം​ഗ​പ​രി​മി​ത​ർ​ക്കു പ​ത്തും വ​ർ​ഷം ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വു​ണ്ട്.

വി​മു​ക്ത​ഭ​ട​ന്മാ​ർ ഉ​ൾ​പ്പെ​ടെ മ​റ്റു യോ​ഗ്യ​രാ​യ​വ​ർ​ക്കു ച​ട്ട​പ്ര​കാ​രം ഇ​ള​വ്. അം​ഗ​പ​രി​മി​ത​രു​ടെ സം​വ​ര​ണം സം​ബ​ന്ധി​ച്ച നി​ബ​ന്ധ​ന​ക​ൾ​ക്കു വി​ജ്ഞാ​പ​നം കാ​ണു​ക.

തെ​ര​ഞ്ഞെ​ടു​പ്പ്:

കം​പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ (ര​ണ്ടു ഘ​ട്ടം), സ്കി​ൽ ടെ​സ്റ്റ്/​ടൈ​പ്പിം​ഗ് ടെ​സ്റ്റ് എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ. ര​ണ്ടു ഘ​ട്ട​ങ്ങ​ളാ​യാ​ണ് എ​ഴു​ത്തു​പ​രീ​ക്ഷ. കം​പ്യൂ​ട്ട​ർ ബേ​സ്ഡ് ഒ​ബ്ജ​ക്ടീ​വ് പ​രീ​ക്ഷ​യി​ൽ മ​ൾ​ട്ടി​പ്പി​ൾ ചോ​യ്സ് ചോ​ദ്യ​ങ്ങ​ളാ​യി​രി​ക്കും. തെ​റ്റാ​യ ഉ​ത്ത​ര ങ്ങ​ൾ​ക്കു നെ​ഗ​റ്റീ​വ് മാ​ർ​ക്കു​ണ്ടാ​കും.

മൂ​ന്നാം ഘ​ട്ട പ​രീ​ക്ഷ (സ്കി​ൽ ടെ​സ്റ്റ് ടൈ​പ്പിം​ഗ് ടെ​സ്റ്റ്): ഡേ​റ്റ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ ത​സ്തി​ക​യി​ലേ​ക്കു ന​ട​ത്തു​ന്ന സ്കി​ൽ ടെ​സ്റ്റി​ൽ കം​പ്യൂ​ട്ട​ർ ഡേ​റ്റ എ​ൻ​ട്രി​യി​ലു​ള്ള വേ​ഗം പ​രി​ശോ​ധി​ക്കും. കം​പ്യൂ​ട്ട​റി​ൽ മ​ണി​ക്കൂ​റി​ൽ 8,000 കീ ​ഡി​പ്ര​ഷ​ൻ വേ​ഗം വേ​ണം.

15 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള​താ​ണു സ്കി​ൽ ടെ​സ്റ്റ്, ലോ​വ​ർ ഡി​വി​ഷ​ൻ ക്ലാ​ർ​ക്ക്/​ജൂ​ണി​യ​ർ സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ലേ​ക്കു ന​ട​ത്തു​ന്ന കം​പ്യൂ​ട്ട​ർ ടൈ​പ്പിം​ഗ് ടെ​സ്റ്റി​ൽ ഹി​ന്ദി ടൈ​പ്പിം​ഗി​ൽ മി​നി​റ്റി​ൽ 30 വാ​ക്കും ഇം​ഗ്ലീ​ഷ് ടൈ​പ്പിം​ഗി​ൽ മി​നി​റ്റി​ൽ 35 വാ​ക്കും വേ​ഗം വേ​ണം. 10 മി​നി​റ്റാ​ണു ടെ​സ്റ്റ്. പ​രീ​ക്ഷ സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും വി​ശ​ദ​മാ​യ സി​ല​ബ​സും വെ​ബ്സൈ​റ്റി​ലെ വി​ജ്ഞാ​പ​ന​ത്തി​ൽ.

ശമ്പളം:

ലോ​വ​ർ ഡി​വി​ഷ​ൻ ക്ലാ​ർ​ക്ക്/​ജൂ​ണി​യ​ർ സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സി​സ്റ്റ​ന്‍റ്: പേ ​ലെ​വ​ൽ 2-19.900-63,200.
ഡേ​റ്റ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ: പേ ​ലെ​വ​ൽ : 25,500-81,100, ലെ​വ​ൽ-5: 29,200-92,300.

ഡേ​റ്റ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ ഗ്രേ​ഡ് എ: ​പേ ലെ​വ​ൽ 4: 25,500-81,100.

അ​പേ​ക്ഷാ​ഫീ​സ്: 100 രൂ​പ (അ​ർ​ഹ​ർ​ക്ക് ഇ​ള​വ്). ഫീ​സ് ഓ​ണ്‍​ലൈ​നി​ൽ അ​ട​യ്ക്ക​ണം. മേ​യ് 8 വ​രെ അ​ട​യ്ക്കാം. ഓ​ണ്‍​ലൈ​നാ​യി നെ​റ്റ് ബാ​ങ്കിം​ഗ് വ​ഴി​യോ ക്രെ​ഡി​റ്റ്/​ഡെ​ബി​റ്റ് കാ​ർ​ഡ് വ​ഴി​യോ ഫീ​സ് അ​ട​യ്ക്കാം.

കേ​ര​ള​ത്തി​ലെ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ: തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് . ഏ​തെ​ങ്കി​ലും ഒ​രു കേ​ന്ദ്രം തെ​ര​ഞ്ഞെ​ടു​ക്കു​ക.
അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം: https:// ssc.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ര​ണ്ടു ഘ​ട്ട​മാ​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ആ​ദ്യ​ഘ​ട്ടം ഒ​റ്റ​ത്ത​വ​ണ ര​ജി​സ്ട്രേ​ഷ​നാ​ണ്.

ഫോ​ട്ടോ​യും ഒ​പ്പും ഈ ​ഘ​ട്ട​ത്തി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യ​ണം. ഒ​റ്റ​ത്ത​വ​ണ ര​ജി​സ്ട്രേ​ഷ​നു​ശേ​ഷം യൂ​സ​ർ ഐ​ഡി​യും പാ​സ്‌​വേ​ഡും ഉ​പ​യോ​ഗി​ച്ചു ലോ​ഗി​ൻ ചെ​യ്ത് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

ഓ​ണ്‍​ലൈ​നാ​യി മേ​യ് 7 ന​കം അ​പേ​ക്ഷി​ക്ക​ണം.

കൂടുതൽ വിവരങ്ങൾക്ക് : www.upsc.gov.in

Share: