ചാർട്ടേഡ് അക്കൗണ്ടൻ്റ് നിയമനം

Share:

എറണാകുളം ജില്ലയിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഗ്രാമ, ബ്ലോക്ക്, ജില്ലാ ഓഫീസുകളുടെ 2023-24 സാമ്പത്തിക വർഷത്തെ വാർഷിക വരവ്- ചെലവ് കണക്കുകൾ, എം.ഐ.എസ് (മാനേജ്മൻ്റ് ഇൻഫർമേഷൻ സിസ്റ്റം) പ്രകാരവുമുള്ള വരവ്- ചെലവ് കണക്കുകൾ എന്നിവ ഓഡിറ്റ് നടത്തുന്നതിനായി നിയമാനുസൃത യോഗ്യതയും പരിചയവും ഉള്ള ചാർട്ടേഡ് അക്കൗണ്ടൻ്റുമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓഡിറ്റ് ചെയ്ത് പരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷകൾ നേരിട്ടോ തപാൽ മുഖാന്തരമോ ജോയിൻ്റ് പ്രോഗ്രാം കോഓഡിനേറ്റർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സിവിൽ സ്റ്റേഷൻ, മൂന്നാംനില, കാക്കനാട്, എറണാകുളം-682030 എന്ന വിലാസത്തിൽ നൽകേണ്ടതാണ്.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 23.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 0484-2421355.

Share: