സംസ്കൃത സര്‍വകലാശാല പിജി കോഴ്സ്: ഇപ്പോൾ അപേക്ഷിക്കാം

Share:

സംസ്കൃത സര്‍വകലാശാല 2017-18 വര്‍ഷത്തെ എംഎ, എംഎസ്സി, എംഎസ്ഡബ്ള്യു, എംപിഎഡ്, എംഎഫ്എ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെയ്മാസത്തില്‍ നടത്തുന്ന പ്രവേശനപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് എംഎ, എംഎസ്സി, എംഎസ്ഡബ്ള്യു കോഴ്സുകളിലേക്ക് പ്രവേശനം.

കാലടി മുഖ്യ കേന്ദ്രം: എംഎ-മലയാളം, ഇംഗ്ളീഷ്, ഹിസ്റ്ററി, ഫിലോസഫി, മ്യൂസിക്, ഭരതനാട്യം, മോഹിനിയാട്ടം, തിയറ്റര്‍, കംപാരറ്റീവ് ലിറ്ററേച്ചര്‍ ആന്‍ഡ് ലിംഗ്വിസ്റ്റിക്സ്, സംസ്കൃത സാഹിത്യം, സംസ്കൃത വേദാന്തം, സംസ്കരണ വ്യാകരണം, സംസ്കൃത ന്യായം, സംസ്കൃതം ജനറല്‍, വേദിക് സ്റ്റഡീസ്, സോഷ്യോളജി, എംഎസ്സി സൈക്കോളജി, ജ്യോഗ്രഫി, എംഎസ്ഡബ്ള്യു, എംപിഎഡ്, എംഎഫ്എ വിഷ്വല്‍ആര്‍ട്സ്.

തിരുവനന്തപുരം പ്രാദേശിക കേന്ദ്രം: എംഎ മലയാളം, ഹിന്ദി, ഇംഗ്ളീഷ്, ഹിസ്റ്ററി, സംസ്കൃത സാഹിത്യം, സംസ്കൃത വേദാന്തം, സംസ്കൃത വ്യാകരണം, സംസ്കൃത ന്യായം.

പന്മന പ്രദേശിക കേന്ദ്രം: എംഎ മലയാളം, ഹിന്ദി, സംസ്കൃത വേദാന്തം.

ഏറ്റുമാനൂര്‍ പ്രാദേശിക കേന്ദ്രം: എംഎ മലയാം, ഹിന്ദി, സംസ്കൃത സാഹിത്യം.
തുറവൂര്‍ പ്രാദേശിക കേന്ദ്രം: എംഎ മലയാളം, സംസ്കൃത സാഹിത്യം, ഹിസ്റ്ററി, എംഎസ്ഡബ്ള്യു.

തൃശൂര്‍ പ്രാദേശിക കേന്ദ്രം: എംഎ മലയാളം, ഹിന്ദി, സംസ്കൃത സാഹിത്യം, സംസ്കൃത ന്യായം.

തിരൂര്‍ പ്രാദേശിക കേന്ദ്രം: എംഎ മലയാളം, ഹിന്ദി, ഹിസ്റ്ററി, ഇംഗ്ളീഷ്, അറബിക്, സംസ്കൃത സാഹിത്യം, സംസ്കൃത വ്യാകരണം, എംഎസ്ഡബ്ള്യു.

കൊയിലാണ്ടി പ്രാദേശിക കേന്ദ്രം: എംഎ ഉറുദു, സംസ്കൃത സാഹിത്യം, സംസ്കൃത വേദാന്തം, മലയാളം, ഹിന്ദി, സംസ്കൃതം ജനറല്‍.

പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രം: എംഎ മലയാളം, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, സംസ്കൃത സാഹിത്യം, സംസ്കൃത വ്യാകരണം, സംസ്കൃതം വേദാന്തം, എംഎസ്ഡബ്ള്യു.

അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. www.ssusonline.org വെബ്സൈറ്റിലൂടെ ( ഓണ്‍ലൈനായി ) ഏപ്രില്‍ 28നുമുമ്പ് അപേക്ഷിക്കണം.

Share: