യൂകോ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫീസർ: 142 ഒഴിവുകൾ
സ്പെഷലിസ്റ്റ് ഓഫീസർമാരുടെ ഒഴിവിലേക്ക് യുണൈറ്റഡ് കൊമേഴ്സ്യൽ ബാങ്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനവും കരാർ നിയമനവുമുൾപ്പെടെ 142 ഒഴിവുകളാണുള്ളത് .
അപേക്ഷ തപാലായി അയയ്ക്കണം.
മാനേജർ (ക്രെഡിറ്റ്): ഒഴിവ്-50.
പ്രായം: 25-35,
യോഗ്യത: സിഎ/സിഎംഎ, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.
മാനേജർ-61 (ലോ-13, ഇക്കണോമിസ്റ്റ്-4, ഡേറ്റ സയന്റിസ്റ്റ്-4, ഡേറ്റ അനലിസ്റ്റ്-4, എംഐഎസ് & റിപ്പോർട്ട് ഡെവലപ്പർ-6, സോഫ്റ്റ്വേർ ഡെവലപ്പർ-13, ഇന്നവേഷൻ ആൻഡ് എമർജിംഗ് ടെക്നോളജി-3, മർച്ചന്റ് ഓണ്‍ബോർഡിംഗ്-3, ഡേറ്റ അഡ്മിനിസ്ട്രേഷൻ-3, നെറ്റ്വർക്ക് അഡ്മിനിസ്ട്രേഷൻ-8), ചീഫ് മാനേജർ-2 (ഫെൻടെക് മാനേജ്മെന്റ്-1, ഡിജിറ്റൽ മാർക്കറ്റിംഗ്-1),
അസിസ്റ്റന്റ് ജനറൽ മാനേജർ-1, അസിസ്റ്റന്റ് മാനേജർ-4 (മർച്ചന്റ് ഓണ്‍ബോർഡിംഗ്-2, ഇന്നവേഷൻ ആൻഡ് എമർജിംഗ് ടെക്നോളജി-2), സീനിയർ മാനേജർ-8 (ഡേറ്റാബേസ് അഡ്മിനിസ്ട്രേഷൻ-2, നെറ്റ്വർക്ക് അഡ്മിനിസ്ട്രേഷൻ-2, മർച്ചന്റ് ഓണ്‍ബോർഡിംഗ്-1, ഇന്നവേഷൻ ആൻഡ് എമർജിംഗ് ടെക്നോളജി-1, സോഫ്റ്റ്വേർ ഡെവലപ്പർ-2). ഫയർ ഓഫീസർ-1, മാനേജർ (റിസ്ക് മാനേജ്മെന്റ്)-15.
മാനേജർ (റിസ്ക് മാനേജ്മെന്റ്) തസ്തികയിൽ സ്ഥിരനിയമനവും മറ്റുള്ളവയിൽ കരാർ നിയമനവുമാണ്.
തെരഞ്ഞെടുപ്പ് എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ.
അപേക്ഷാ ഫീസ്: 800 രൂപ (അർഹർക്ക് ഇളവ്).
അവസാന തീയതി: ഡിസംബർ 27.
വിശദവിവരങ്ങൾ www.ucobank.com എന്ന വെബ്സൈറ്റിൽ ലഭിക്കും.