പാരാ ലീഗല്‍ വോളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നു

Share:

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലേക്കും താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളിലേക്കും നിയമസേവന പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന് പാരാ ലീഗല്‍ വോളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നു. ഒരു വര്‍ഷത്തേക്കാണ് നിയമനം. സന്നദ്ധ സേവനത്തിന് താത്പര്യമുള്ളവരായിരിക്കണം അപേക്ഷകര്‍. ലീഗല്‍ സര്‍വീസസ് അതോറിറ്റി നിശ്ചയിക്കുന്ന ഹോണറേറിയം ലഭിക്കും. പ്രായപരിധി 70 വയസ്. മെട്രിക്കുലേഷന്‍ അഭിലഷണീയമാണ്. നിയമം, സോഷ്യല്‍ വര്‍ക്ക് എന്നിവ പഠിക്കുന്ന വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, മുതിര്‍ന്ന പൗരډാര്‍, സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ തുടങ്ങിയവര്‍ക്കും അപേക്ഷിക്കാം.
തിരുവല്ല, മല്ലപ്പള്ളി എന്നിവിടങ്ങളിലുള്ള അപേക്ഷകര്‍ തിരുവല്ല ഫാമിലി കോടതിയില്‍ പ്രവര്‍ത്തിക്കുന്ന ലീഗല്‍ സര്‍വീസസ് കമ്മിറ്റിയിലും അടൂര്‍, റാന്നി താലൂക്കിലുള്ളവര്‍ അതത് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളിലും കോഴഞ്ചേരി, കോന്നി താലൂക്കിലുള്ളവര്‍ പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിയിറ്റിയിലുമാണ് അപേക്ഷിക്കേണ്ടത്.
പേര്, മേല്‍വിലാസം, പഞ്ചായത്ത്, വിദ്യാഭ്യാസ യോഗ്യത, ഫോണ്‍ നമ്പര്‍ എന്നിവ സഹിതമുള്ള അപേക്ഷ ഈ മാസം 24നകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0468 2220141.

Share: