സൈക്കോളജിസ്റ്റ് പാനൽ

Share:

കണ്ണൂർ : വനിതാ ശിശു വികസന വകുപ്പിന് കീഴിലെ തലശ്ശേരി ഗവ. ബോയ്സ് ചിൽഡ്രൻസ് ഹോമിലേക്ക് സൈക്കോളജിസ്റ്റിൻ റെ പാനൽ രൂപീകരിക്കുന്നതിന് എം എ/എം എസ് സി സൈക്കോളജി ബിരുദാനന്തര ബിരുദമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

താൽപര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ബയോഡാറ്റ ഡിസംബർ 11ന് വൈകിട്ട് അഞ്ച് മണിക്കകം നേരിട്ടോ സൂപ്രണ്ട്, ഗവ. ചിൽഡ്രൻസ് ഹോം ബോയ്സ്, എരഞ്ഞോളിപ്പാലം, ചിറക്കര പി ഒ തലശ്ശേരി, 670104 എന്ന വിലാസത്തിലോ ഹാജരാക്കണം.

ഫോൺ: 0490 2343121.

Share: