സർവകലാശാലകളിൽ 26 ഒഴിവുകൾ
എംജി സർവകലാശാല : 26 ഒഴിവുകൾ
എംജി സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെ പ്രഫസർ, അസോസിയേറ്റ്/അസിസ്റ്റന്റ് പ്രഫസർമാരുടെ 26 ഒഴിവിലേക്ക് നവംബർ 20 വരെ അപേക്ഷിക്കാം. ഓണ്‍ലൈനിൽ സമർപ്പിക്കുന്ന അപേക്ഷയുടെ ഹാർഡ് കോപ്പിയും അനുബന്ധ രേഖകളും നവംബർ 25 വരെ സർവകലാശാലയിൽ നേരിട്ടു നൽകാം. 2018ലെ യുജിസി മാനദണ്ഡപ്രകാരം യോഗ്യതയുള്ളവർക്കാണ് അവസരം.
www.facultyrecruitment.mgu.ac.in
കൊച്ചിൻ യൂണിവേഴ്സിറ്റി : 22 ഒഴിവുകൾ
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ വിവിധ വകുപ്പ് വിഭാഗങ്ങളിൽ 22 അസോസിയേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ അവസരം. ഓണ്‍ലൈനായി അപേക്ഷിക്കണം.
ഒഴിവുള്ള വകുപ്പ്/വിഭാഗം: കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, സേഫ്റ്റി ആൻഡ് ഫയർ എൻജിനിയറിംഗ് (മെക്കാനിക്കൽ, സിവിൽ, കെമിക്കൽ, ഇലക്ട്രിക്കൽ എൻജിനിയറിംഗ്, സേഫ്റ്റി), ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഐപിആർ സ്റ്റഡീസ് (ഇന്റലക്ച്വൽ പ്രോപ്പര്‍ട്ടി റൈറ്റ്സ്), ഫിസിക്കൽ ഓഷനോഗ്രഫി.
www.cusat.ac.in
കാർഷിക സർവകലാശാല : അസിസ്റ്റന്റ് പ്രഫസർ
കാർഷിക സർവകലാശാലയുടെ മേലേ പട്ടാമ്പി യിലെ റീജണൽ അഗ്രികൾചറൽ റിസർച്ച് സ്റ്റേഷനിൽ അസിസ്റ്റന്റ് പ്രഫസർ (പ്ലാന്റ് ബ്രീഡിംഗ് ആൻഡ് ജെനറ്റിക്സ്).
ഒഴിവ്: 2
നവംബർ 15 വരെ അപേക്ഷിക്കാം.
www.kau.in