65 തസ്തികകളിൽ ഒഴിവുകൾ : പിഎസ്സി അപേക്ഷ ക്ഷണിച്ചു
കേരളാ ബാങ്കിൽ 200 അസിസ്റ്റന്റ് മാനേജർ ഉൾപ്പെടെ 65 തസ്തികയിൽ നിയമനത്തിനു പിഎസ്സി വിജ്ഞാപനം പുറത്തിറക്കി. 37 തസ്തികകളിൽ നേരിട്ടുള്ള നിയമനമാണ് നടത്തുന്നത് .
തസ്തികമാറ്റം വഴി മൂന്നു തസ്തികകളിലും മൂന്നു തസ്തികയിൽ സ്പെഷൽ റിക്രൂട്ട്മെന്റും 22 തസ്തികയിൽ എൻസിഎ നിയമനവുമാണ്.
നേരിട്ടുള്ള നിയമനം
കേരളാ ബാങ്കിൽ 200 അസിസ്റ്റന്റ് മാനേജർ, 15 പ്രയോറിറ്റി സെക്ടർ ഓഫീസർ, ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്എസ്ടി കംപ്യൂട്ടർ സയൻസ് (ജൂണിയർ), വിദ്യാഭ്യാസ വകുപ്പിൽ തയ്യൽ ടീച്ചർ, ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ, പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (മലയാളം, സംസ്കൃതം), ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ്, എൻസിസി/സൈനികക്ഷേമ വകുപ്പിൽ ക്ലാർക്ക്,
ലാസ്റ്റ് ഗ്രേഡ് സെർവന്റ് (വിമുക്തഭടന്മാർ), ഭവനനിർമാണ ബോർഡിൽ അസിസ്റ്റന്റ് ഗ്രേഡ്-2, ചലച്ചിത്ര വികസന കോർപറേഷനിൽ റിക്കാർഡിംഗ് അസിസ്റ്റന്റ്, ജല അഥോറിറ്റിയിൽ മൈക്രോ ബയോളജിസ്റ്റ്, ലൈബ്രറിയിൽ ലൈബ്രേറിയൻ ഗ്രേഡ്-4,
സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ ട്രേഡ്സ്മാൻ (വിവിധ ട്രേഡുകൾ), ജല അഥോറിറ്റിയിൽ ലാബ് അസിസ്റ്റന്റ്, പോലീസ് കോണ്‍സ്റ്റബിൾ ഡ്രൈവർ/വനിതാ പോലീസ് കോണ്‍സ്റ്റബിൾ ഡ്രൈവർ, മിനറൽസ് ആൻഡ് മെറ്റൽസിൽ ജൂണിയർ മെയിൽ നഴ്സ്, കോ-ഓപ്പറേറ്റീവ് റബർ മാർക്കറ്റിംഗ് ഫെഡറേഷനിൽ ഫീൽഡ് ഓഫീസർ, അച്ചടി വകുപ്പിൽ അസിസ്റ്റന്റ ടൈം കീപ്പർ.
തസ്തികമാറ്റം
ജല അഥോറിറ്റിയിൽ മൈക്രോ ബയോളജിസ്റ്റ്, സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ലൈബ്രേറിയൻ ഗ്രേഡ്-4, കേരളാ ബാങ്കിൽ അസിസ്റ്റന്റ് മാനേജർ.
സ്പെഷൽ റിക്രൂട്ട്മെന്റ്
വിഎച്ച്എസ്ഇയിൽ നോണ്‍ വൊക്കേഷണൽ ടീച്ചർ ഫിസിക്സ് (സീനിയർ), ആരോഗ്യ വകുപ്പിൽ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്-2, വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്.
എൻസിഎ നിയമനം
ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്-2, വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസി അറബിക്, തയ്യൽ ടീച്ചർ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 29 രാത്രി 12.
കൂടുതൽ വിവരങ്ങൾക്ക് : www.keralapsc.gov.in