പ്രധാനമന്ത്രി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

Share:

കേന്ദ്രീയ സൈനിക ബോര്‍ഡ് നല്‍കുന്ന പ്രധാനമന്ത്രി സ്‌കോളര്‍ഷിപ്പിന് 2023-24 വര്‍ഷം പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിച്ച വിമുക്തഭടരുടെ മക്കള്‍ക്ക് അപേക്ഷിക്കാം.

നവംബര്‍ 30നകം www.ksb.gov.in മുഖേന സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിൻറ്, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സര്‍വീസ് രേഖകള്‍ സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കണം.

ഫോണ്‍ – 0474 2792987.

Share: