ബോണ്ടഡ് ലക്ചറർമാരുടെ ഒഴിവ്
ആലപ്പുഴ ഗവൺമെൻറ് നഴ്സിങ് കോളജിൽ 2023-24 അധ്യയന വർഷം ബോണ്ടഡ് ലക്ചറർമാരുടെ 9 ഒഴിവുകളിൽ വാക്-ഇൻ-ഇൻറ്ർവ്യു നടത്തും.
യോഗ്യത : ബി.എസ്സി നഴ്സിങ് വിജയിച്ച കെ.എൻ.എം.സി രജിസ്ട്രേഷനുള്ളവർക്ക് അപേക്ഷിക്കാം.
പ്രായം: 40 ൽ താഴെയായിരിക്കണം.
പ്രതിമാസ സ്റ്റൈപൻറ്: 20500 രൂപ.
എസ്.സി/എസ്.ടി ഉദ്യോഗാർഥികൾക്ക് നിയമാനുസൃത വയസിളവുണ്ട്.
വിശദമായ ബയോഡേറ്റയും തിരിച്ചറിയൽ രേഖ, യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 7 ന് രാവിലെ 11 ന് ആലപ്പുഴ ഗവ. നഴ്സിങ് കോളജിൽ എത്തണം.