ഓഫീസർ/ പ്രൊഫഷണൽ ഒഴിവുകൾ
വിവിധ തസ്‌തികകളിലെ 313 ഒഴിവുകളിലേക്ക് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (HPCL) അപേക്ഷ ക്ഷണിച്ചു.
ഓഫീസർ തസ്‌തികകളിൽ 276 ഉം ആർ ആൻഡ് ഡി പ്രൊഫഷണൽ തസ്‌തികകളിൽ 37 ഉം ഒഴിവുകളാണുള്ളത് .
ഓഫീസർ – എൻജിനിയർ: ഒഴിവുകൾ : 170
മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, സിവിൽ, കെമിക്കൽ എൻജിനിയർ, ലോ ഓഫീസർ, സീനിയർ ഓഫീസർ, ഫയർ ആൻഡ് സേഫ്‌റ്റി ഓഫീസർ, ക്വാളിറ്റി കൺട്രോൾ ഓഫീസർ, ചാർട്ടേഡ് അക്കൗണ്ടൻറ് , ഇൻഫർമേഷൻ സിസ്‌റ്റം ഓഫീസർ, മെഡിക്കൽ ഓഫീസർ എന്നിങ്ങനെയാണ് അവസരം.
ഡെപ്യൂട്ടി ജനറൽ മാനേജർ, ചീഫ് മാനേജർ, സീനിയർ മാനേജർ, അസിസ്‌റ്റൻറ് മാനേജർ, സീനിയർ ഓഫീസർ തുടങ്ങിയവയാണ് ആർ ആൻഡ് ഡി പ്രൊഫഷണൽ വിഭാഗത്തിലെ ഒഴിവുകൾ.
എൻജിനിയറിങ് ബിരുദം/ എംബിഎ/ ബിഇ/ ബിടെക്/ എംഎസ്‌സി/ എംബിബിഎസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
അവസാന തീയതി: സെപ്‌തംബർ 18.
വിശദവിവരങ്ങൾക്ക്: www.hindustanpetroleum.com