ഡെപ്യൂട്ടി മാനേജർ: സ്ഥിര നിയമനം
കോട്ടയം : എറണാകുളത്തെ അർദ്ധസർക്കാർ സ്ഥാപനത്തിൽ ഡെപ്യൂട്ടി മാനേജർ തസ്തികയിലേക്ക് സ്ഥിര നിയമനം. 50 വയസിനു താഴെയുള്ള, ഏതെങ്കിലും വിഷയത്തിൽ ബിരുദവും സി.എ. / ഐ.സി.ഡബ്ല്യു.എയും 15 വർഷത്തെ പ്രവർത്തിപരിചയവുമാണ് യോഗ്യത. താല്പര്യമുള്ളവർ ഓഗസ്റ്റ് 14-നകം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.
നിലവിൽ ജോലി ചെയ്യുന്നവർ എൻ. ഒ. സി. ഹാജരാക്കണം.