സൈക്യാട്രിസ്റ്റ് നിയമനം
ആലപ്പുഴ: ജില്ലാ മാനസികാരോഗ്യ പദ്ധതിയില്‍ സൈക്യാട്രിക് തസ്തികയില്‍ നിയമിക്കുന്നതിന് വാക്ക്-ഇന്‍-ഇ ൻറര്‍വ്യൂ നടത്തുന്നു..
സൈക്യാട്രിയില്‍ പി.ജി/ബിരുദം/ഡിപ്ലോമയോ എം.ബി.ബി.എസും സൈക്യാട്രിയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്കാണ് അവസരം.
അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 10ന് വൈകിട്ട് അഞ്ച് മണിവരെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), കൊട്ടാരം ബില്‍ഡിംഗ്, ജനറല്‍ ആശുപത്രിക്കു സമീപം, ആലപ്പുഴ-688012 എന്ന വിലാസത്തിലോ dmohalppy@yahoo.co.in എന്ന് ഇ-മെയിലിലോ നല്‍കണം.
ഫോണ്‍: 0477-2251650, 2252329.