കമ്മിറ്റഡ് സോഷ്യൽ വർക്കർ കരാർ നിയമനം
തിരുഃ പട്ടികവർഗ വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും പട്ടികവർഗക്കാർക്കുള്ള ആനുകൂല്യങ്ങൾ യഥാസമയം അവർക്ക് ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനുമായി സോഷ്യൽ വർക്കർമാരായി എം.എസ്.ഡബ്ല്യു/എം.എ സോഷ്യോളജി/ എം.എ ആന്ത്രോപോളജി പാസായ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും വിവിധ ജില്ലകളിലെ 54 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മതിയായ എണ്ണം അപേക്ഷകൾ പട്ടികവർഗ വിഭാഗത്തിൽ നിന്നും ലഭിക്കാത്ത സാഹചര്യത്തിൽ അപേക്ഷ നൽകുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരെയും പരിഗണിക്കും.
കോളനികൾ സന്ദർശിക്കാൻ സന്നദ്ധതയുള്ളവർ മാത്രം അപേക്ഷിച്ചാൽ മതി.
പട്ടികവർഗ വികസന വകുപ്പിൻറെ ആഭിമുഖ്യത്തിൽ കൂടിക്കാഴ്ച നടത്തിയായിരിക്കും അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക.
അപേക്ഷാഫോം www.std.kerala.gov.in ൽ ലഭിക്കും.
പൂരിപ്പിച്ച അപേക്ഷ, നിശ്ചിത വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജൂലൈ 31നകം അതത് ജില്ലയിലെ പട്ടികവർഗ വികസന വകുപ്പിന്റെ കീഴിലുള്ള പ്രോജക്ട് ഓഫീസിലോ ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസിലോ ലഭ്യമാക്കണം.
നിയമനം ഒരു വർത്തേക്കാണ്. പ്രതിമാസം 29,535 രൂപ ഓണറേറിയം അനുവദിക്കും. ഉദ്യോഗാർഥികൾ ഒരു വർഷം സ്ഥിരമായി ജോലി ചെയ്യാമെന്ന കരാറിൽ ഏർപ്പെടണം.