എംപ്ലോയബിലിറ്റി സെൻററിൽ തൊഴിലവസരം

Share:

കോഴിക്കോട് : ജില്ലാ എംപ്ലോയ്മെൻറ്   എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻറ റിൽ മെയ് 31 ന് രാവിലെ 10.00 മണിക്ക് ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.
സിവിൽ എഞ്ചിനീയർ (യോഗ്യത : ബി.ടെക്/ഡിപ്ലോമ), ഇലക്ട്രിക്കൽ എഞ്ചിനീയർ (യോഗ്യത : ബി.ടെക് (ഇലക്ട്രിക്കൽ))
ഇലക്ട്രീഷ്യൻ (യോഗ്യത : ഐ.ടി.ഐ), ടെലികോളർ, കസ്റ്റമർകെയർ എക്സിക്യൂട്ടീവ് (യോഗ്യത : ബിരുദം/ഡിപ്ലോമ)
സെയിൽസ് കൺസൽട്ടൻറ് (യോഗ്യത : ബിരുദം + ഡ്രൈവിംഗ് ലൈസൻസ്),
റിസപ്ഷനിസ്റ്റ്, ഷോറും സെയിൽസ് കൺസൽട്ടൻറ് , കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ് (യോഗ്യത: ബിരുദം), സർവ്വീസ് മാർക്കറ്റിംഗ് (യോഗ്യത : ഡിപ്ലോമ/ഐ.ടി.ഐ ),
അക്കൗണ്ടൻറ് (യോഗ്യത: ബി.കോം വിത്ത് ടാലി) എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച നടത്തുന്നത്.

പ്രായപരിധി: 35 വയസ്.

താത്പര്യമുളള ഉദ്യോഗാർത്ഥികൾ അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകേണ്ടതാണെന്ന് ജില്ലാ എംപ്ലോയ്‌മെൻറ് ഓഫീസർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 0495 2370176

Share: