സ്റ്റാഫ് നഴ്സ് ഒഴിവ്
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് കീഴിൽ 760 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സുമാരെ താൽക്കാലികമായി നിയമിക്കുന്നു.
യോഗ്യത: ബി എസ് സി നഴ്സിംഗ് / ജി എൻ എം.
വയസ് :18 -35.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ മൂന്നിന് രാവിലെ 11.30 ന് ഐ എം സി എച്ച് ഓഫീസിൽ ഇൻറർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.