സൗജന്യ പരിശീലനം

Share:

തിരുഃ കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/വർഗക്കാരായ യുവതീ യുവാക്കളുടെ തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിനായുള്ള കോഴ്‌സുകൾ വിവിധ ജില്ലകളിൽ ആരംഭിക്കുന്നു. സ്‌പെഷ്യൽ കോച്ചിംഗ് സ്‌കീം, ‘ഒ’ ലെവൽ കംപ്യൂട്ടർ സോഫ്റ്റ് വെയർ, ‘ഒ’ ലെവൽ കംപ്യൂട്ടർ ഹാർഡ് വെയർ മെയ്ന്റനൻസ്, ഓഫീസ് ഓട്ടോമേഷൻ അക്കൗണ്ടിംഗ് ആൻഡ് പബ്ലിഷിംഗ് അസിസ്റ്റന്റ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് അക്കൗണ്ടിംഗ് അസോസിയേറ്റ്, സൈബർ സെക്യൂർഡ് വെബ്‌ ഡെവലപ്‌മെന്റ് അസോസിയേറ്റ് കോഴ്‌സുകൾക്ക് അപേക്ഷിക്കാം.

തികച്ചും സൗജന്യമായി നടത്തുന്ന കോഴ്‌സുകൾക്ക് പ്രതിമാസം 1,000 രൂപ സ്റ്റൈപന്റും പഠനസാമഗ്രികളും ലഭിക്കും. താൽപര്യമുള്ളവർ മാർച്ച് 31 നകം https://forms.gle/mwN89tZH6Zhx2RX89 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. അതിനുശേഷം ലിങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികളിൽ നിന്നും യോഗ്യരായിട്ടുള്ളവരെ നേരിട്ട് ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാകേണ്ട സ്ഥലവും സമയവും എസ്.എം.എസിലൂടെ അറിയിക്കും.

കൂടുതൽ വിവരങ്ങൾക്ക് ‘National Career Service Centre for SC/STs, Trivandrum’ എന്ന ഫേസ്ബുക്ക് പേജിലോ 0471-2332113/8304009409 നമ്പരിലോ ബന്ധപ്പെടാം.

Share: