സ്റ്റാഫ് നഴ്സ് നിയമനം

Share:

എറണാകുളം: ജനറൽ ആശുപത്രിയിൽ , സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ സ്റ്റാഫ് നഴ്സ് (സി.ടി.വി.എസ് അറ്റ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.

യോഗ്യത ബി.എസ്.സി നഴ്സിംഗ്, ജി.എൻ .എം വിത്ത് സിടിവിയിൽ മൂന്ന് വർഷത്തെ പരിചയവും സാധുവായ നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനും.
ഉയർന്ന പ്രായപരിധി 40 വയസ്. പ്രവൃത്തി പരിചയമുളളവര്ക്ക് മുന്ഗണന.

താത്പര്യമുളള ഉദ്യോഗാർത്ഥി കൾ ഫോൺ നമ്പർ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടി ര്ട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് ജനുവരി 12-ന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം.

-മെയിൽ അയക്കുമ്പോൾ ആപ്ലിക്കേഷൻ ഫോർ ദി പോസ്റ്റ് ഓഫ് സ്റ്റാഫ് നഴ്സ് ടു സിടിവിഎസ് എന്ന് ഇ-മെയിൽ സബ്ജക്ടിൽ വ്യക്തമായി രേഖപ്പെടുത്തണം. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥി കൾ ഓഫീസിൽ നിന്നും ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടി ഫിക്കറ്റിൻറെ ഒറിജിനൽ , തിരിച്ചറിയൽ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോക്കോളിന് വിധേയമായി അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം.

Share: