ഫിറ്റ്നസ് ട്രെയിനർ : അപേക്ഷ ക്ഷണിച്ചു

Share:

എറണാകുളം: ഉന്നത വിദ്യാഭ്യാസ വകുപ്പിലെ അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് പെരുമ്പാവൂർ ഒരുക്കുന്ന ഫിറ്റ്നസ് ട്രെയിനർ കോഴ്സിൽ ചേരുന്നതിന് അപേക്ഷ ക്ഷണിച്ചു. കോഴ്സിൻറെ രണ്ടാം ബാച്ച് ആണിത്. ഫിറ്റ്നസ് ട്രെയിനർ, ജിം ട്രെയിനർ, ഫിറ്റ്നസ് കോച്ച് തുടങ്ങിയ വിവിധ തൊഴിലവസരങ്ങളുള്ള കോഴ്സിന് കേന്ദ്ര സർക്കാരിൻറെ എൻ.എസ്.ഡി.സി വഴിയുള്ള നാഷണൽ സ്കിൽ ക്വാളിറ്റി ഫ്രെയിം വർക്ക് ലെവൽ- നാലിൻറെ അംഗീകാരണമാണുള്ളത് (സ്പോർട്സ്,ഫിസിക്കൽ എഡ്യൂക്കേഷൻ,ഫിറ്റ്നസ് & ലെഷർ സ്കിൽസ് കൗൺസിൽ).
150 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സിൽ ചേരുന്നതിന് പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസമാണ് യോഗ്യത.

കോഴ്സിനോടനുബന്ധിച്ചു ജിം/ ഫിറ്റ്നസ് സെൻറെറുകളിൽ മികച്ച ഇന്റേൺഷിപ്പ് സൗകര്യവുമുണ്ട്. മിതമായ ഫീസ് മാത്രം.

വിശദവിവരങ്ങൾക്ക് : 9495999671, 9495999642 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
കോഴ്സ് രജിസ്ട്രേഷനായി https://asapkerala.gov.in/course/fitness-trainer/ എന്ന ലിങ്കോ www.asapkerala.gov.in എന്ന വെബ്സൈറ്റോ സന്ദർശിക്കുക.

പ്രവൃത്തി ദിവസങ്ങളിലും, വാരാന്ത്യത്തിലുമായി ക്ലാസുകൾ നടക്കുന്നതാണ്.

Share: