അഡീഷണൽ ഗവണ്മെൻറ് പ്ലീഡർ, പബ്ലിക് പ്രോസിക്യൂട്ടർ

Share:

എറണാകുളം:  ജില്ലയിലെ വിവിധ കോടതികളിലേക്ക് അഡീഷണൽ ഗവണ്മെൻറ് പ്ലീഡർ ആൻറ്അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി യോഗ്യരായ അഭിഭാഷകരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.

താത്പര്യമുള്ളവർ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഒക്ടോബർ 29ന് വൈകിട്ട് അഞ്ചിന് മുൻപായി എറണാകുളം ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ അപേക്ഷിക്കണം.
കൂടുതൽ വിവരങ്ങൾക്കായി ജില്ലാ കളക്ടറേറ്റിലെ സ്യൂട്ട് വിഭാഗവുമായോ ബാർ അസ്സോസിയേഷനുകളുമായോ ബന്ധപ്പെടേണ്ടതാണ്

Share: