ശാരീരിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ്

Share:

തിരുവനന്തപുരം: വനിതാ ശിശുവികസന വകുപ്പിൻറെയും തിരുവനന്തപുരം നഗരസഭ ജനകീയാസൂത്രണ പദ്ധതിയുടെയും ഭാഗമായി ശാരീരിക വെല്ലുവിളികൾ നേരിടുന്ന സർക്കാർ/ എയ്ഡഡ്-സ്‌കൂൾ/ കോളേജ് വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പിനായി അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ തിരുവനന്തപുരം നഗരസഭ പരിധിയിൽ സ്ഥിരം താമസക്കാരായിരിക്കണം.

40 ശതമാനമോ (ശാരീരിക വെല്ലുവിളിയുള്ള) സർക്കാർ /എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ മാത്രം സ്‌കോളർഷിപ്പിന് അപേക്ഷിച്ചാൽ മതി.

വിദ്യാർഥിയുടെയും രക്ഷകർത്താവിൻറെയും (അപേക്ഷകൻ) പേരിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.

പൂരിപ്പിച്ച അപേക്ഷ (അനുബന്ധ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം) ഒക്ടോബർ 31 നകം തിരുവനന്തപുരം അർബൻ-1 ശിശുവികസന പദ്ധതി ഓഫീസിലോ തിരുവനന്തപുരം നഗരസഭയിലോ സമർപ്പിക്കണം. ഈ വർഷം അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷാ ഫോമിനും വിശദ വിവരങ്ങൾക്കും ഐ.സി.ഡി.എസ് അർബൻ-1 പ്രോജക്ട് ഓഫീസറുമായി ബന്ധപ്പെടണം.

ഫോൺ: 0471-2464059.

Share: