വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

Share:

തിരുവനന്തപുരം: കേരള മീഡിയ അക്കാഡമി തിരുവനന്തപുരം ശാസ്തമംഗലം സെന്‍ററില്‍ സെപ്റ്റംബറിൽ ആരംഭിക്കുന്ന വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ ആറു മാസമാണ് കോഴ്‌സിൻറെ ദൈര്‍ഘ്യം. 30 പേര്‍ക്കാണ് പ്രവേശനം.

ഫീസ്-30,000 രൂപ.

പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 30 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ഉണ്ടായിരിക്കും.

അപേക്ഷ ഫോറം www.keralamediaacademy.org നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വയ്ക്കണം.

അവസാന തിയതി ഓഗസ്റ്റ്; 20.

ഫോണ്‍: 0471 2726275, 9400048282, 0484 2422275.

Share: