ഭാവികാല ക്രിയകള്‍
( ഇംഗ്ലീഷ് ഭാഷ സംബന്ധിച്ച പ്രാഥമിക പാഠങ്ങളാണ് ഈ പരമ്പരയിൽ പ്രതിപാദിക്കുന്നത്. ലോകനിലവാരത്തിൽ ഇംഗ്ലീഷിൽ സംസാരിക്കുന്നതിനു കൂടുതൽ കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്. ബ്രിട്ടീഷ് ഇംഗ്ലീഷ് / അമേരിക്കൻ ഇംഗ്ലീഷിൽ സംസാരിച്ചു പഠിക്കുന്നതിനു info@careermagazine.in എന്ന ഇമെയിലിൽ ബന്ധപ്പെടുക .)
- പ്രൊഫ. ബലറാം മൂസദ്
വര്‍ത്തമാന-ഭൂതകാല ക്രിയകളെക്കുറിച്ച് വിശദമായി പഠിച്ചല്ലോ. ബാക്കിയുള്ളത് ഭാവികാല ക്രിയകളാണ്. അവയെ മൂന്നായി തിരിക്കാം.
1) സംഭവ്യത സൂചിപ്പിക്കുന്നവ
2) സാധ്യത സൂചിപ്പിക്കുന്നവ
3) നിര്‍ബന്ധം സൂചിപ്പിക്കുന്ന
- സംഭവ്യത സൂചിപ്പിക്കുന്നവ
Simple future tense ന് ‘shall’ഉം ‘will’ഉം ക്രിയയുടെ present tense plural നോട് ചേര്‍ത്ത് ഉപയോഗിക്കുന്നു. eg: I shall meet him (ഞാന്‍ അയാളെ കാണും), He will come tomorrow (അയാള്‍ നാളെ വരും)
‘shall’ സാധാരണയായി first person (I,We)ഉം ‘will’ second person, third person എന്നിവക്കുമാണെന്ന് പഴയ ഗ്രാമര്‍ പുസ്തകങ്ങള്‍ പറയുന്നുണ്ട്. പക്ഷെ ഈ നിയമം ഇന്ന് ഇംഗ്ലണ്ടിലോ, അമേരിക്കയിലോ നിലനില്ക്കുന്നില്ല. ഇന്ത്യയില്‍ തന്നെയും ഇത് പരീക്ഷക്കടലാസില്‍ മാത്രം ഒതുങ്ങിനില്ക്കുന്ന ഒരു നിയമമാണ്. സാധാരണ സംഭാഷണത്തില്‍ എല്ലാറ്റിനും ‘will’ ഉപയോഗിക്കാവുന്നതേയുള്ളൂ.
ഉദാ:-
മോഹന്‍ നാളെയെത്തും (Mohan will reach tomorrow)
രാജന് അടുത്തയാഴ്ച പോകും (Rajan will go next week)
ഞാന്‍ അടുത്ത മാസം വരും (I will come next month)
അവര്‍ നിങ്ങളെ വന്നു കാണും (They will meet you)
നേരത്തെ സൂചിപ്പിച്ചതുപോലെ present continuous tense കൊണ്ടും future tense-ന്റെ ഉപയോഗം നടത്താം. മേല്‍ ചേര്‍ത്ത വാചകങ്ങൾ താഴെ ചേര്‍ത്ത രീതിയിലും അവതരിപ്പിക്കാം.
Mohan is reaching tomorrow
Rajan is going next week
I am coming next month
They are meeting you tomorrow
2) സാധ്യത സൂചിപ്പിക്കുന്ന ക്രിയകള്‍
model verbs എന്നറിയപ്പെടുന്ന ഇത്തരം ക്രിയകളാണ് can, may എന്നിവ. ഉദാ:- എനിക്ക് അത് ചെയ്യാന്‍ കഴിയും (I can do it)
അവര്‍ക്ക് നാളെ വരാ൯ കഴിയും
( They can come tomorrow)
അവന് വന്നേക്കാം (He may come)
അവള് അത് വായിച്ചേക്കാം ( She may read it)
3. നിര്‍ബന്ധം സൂചിപ്പിക്കുന്നവ
‘must’ അല്ലെങ്കില്‍ ‘should’ എന്ന സഹായകക്രിയകള്‍ ഇതിന് ഉപയോഗിക്കാം.
നിങ്ങള്‍ വരണം (you must come)
നാം പോകണം (We must go)
നിങ്ങള്‍ ഇത് വായിക്കണം (you must read this)
നിഷേധ രൂപങ്ങള്‍
മേല്‍പ്പറഞ്ഞ ക്രിയരൂപങ്ങളുടെ നിഷേധരൂപങ്ങൾ വളരെ ലളിതമാണ്. വെറും ‘not’ ചേര്‍ക്കല്‍ മാത്രം. ഉദാ:- അയാള്‍ വരില്ല.(He will not come)
അവള്‍ക്കതു ചെയ്യാ൯ കഴിയില്ല (She can not do it)
അവര്‍ വരാ൯ സാധ്യതയില്ല (They may not come)
നിങ്ങള്‍ അത് ചെയ്യരുത് (You must not do it)
ചോദ്യ രൂപങ്ങള്‍
ചോദ്യരൂപങ്ങളും ലളിതമാണ്. സഹായകക്രിയ വച്ച് വാചകം തുടങ്ങുന്നു. കര്‍ത്താവ് രണ്ടു ക്രിയകള്ക്കുമിടയില് വരുന്നു.
ഉദാ :-
അയാള്‍ വരുമോ? (Will he come?)
അവനതു ചെയ്യാന്‍ കഴിയുമോ?(Can he do it)
അയാള്‍ വരണമോ? (Must he come?)
EXERCISES
താഴെ ചേര്‍ത്ത ആശയങ്ങള്‍ ഇംഗ്ലീഷില്‍ പ്രകടിപ്പിക്കുക-
- ജോണ്‍ അടുത്ത വ൪ഷം വരും.
2. അവര്‍ അടുത്ത മാസം ഗള്‍ഫിലേക്ക് പോകും.
3. ഈ കുട്ടിക്ക് അത് ചെയ്യാന്‍ കഴിയും.
4. ഷീല പരീക്ഷയെഴുതിയേക്കാം.
5. നീ തീര്‍ച്ചയായും വരണം.
6. നിങ്ങള്‍ നന്നായി പഠിക്കണം
7. അവര്‍ വിവാഹത്തിന് വരുമോ?
8. നീ നാളെ കോളേജില്‍ വരുമോ?
9. കുട്ടികള്‍ക്കിത് പഠിക്കാ൯ കഴിയുമോ?
10. ഞങ്ങൾ വരേണ്ടതുണ്ടോ?
Answers
1. John will come next year
2. They will go to Gulf next month
3. This child can do it
4. Sheela may write the examination
5. You must surely come
6. You must study well.
7. Will they come for the wedding?
8. Will you come to college tomorrow?
9. Can children learn this?
10 . Must we come?
(തുടരും)