ക്ലറിക്കല്‍ അസിസ്റ്റന്റ് ഒഴിവ്
എറണാകുളം: പുല്ലേപ്പടിയിലുളള സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലെ ക്ലറിക്കല്‍ അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി മുഖേന ദിവസവേതന അടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നതിന് ബി.കോം/ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകള്‍ ജൂലൈ ഏഴിന് വൈകിട്ട് അഞ്ചിന് മുമ്പായി അശുപത്രി സൂപ്രണ്ട്, സര്‍ക്കാര്‍ ജില്ലാ ഹോമിയോ ആശുപത്രി,പുല്ലേപ്പടി, കലൂര്‍.പി.ഒ, എറണാകുളം എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭിക്കണം.