പ്ലേസ്‌മെൻറ് ഓഫീസർ നിയമനം

Share:

കോട്ടയം: ഏറ്റുമാനൂർ ഗവൺമെൻറ് ഐ.ടി.ഐ.യിൽ കരാർ അടിസ്ഥാനത്തിൽ പ്ലേസ്‌മെൻറ് ഓഫീസറെ നിയമിക്കുന്നതിന് മേയ് 27ന് രാവിലെ 10.30ന് അഭിമുഖം നടത്തും.

ബി.ഇ / ബി.ടെക് ബിരുദവും എച്ച്.ആർ / മാർക്കറ്റിംഗിൽ എം.ബി.എ.യുമാണ് യോഗ്യത. ഇംഗ്ലീഷിൽ എഴുതാനും സംസാരിക്കാനും പ്രാവീണ്യവും പ്ലേസ്‌മെൻറ് /എച്ച്.ആർ. മേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും വേണം.

പ്രായപരിധി: 35.

താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തണം.

ഫോൺ: 0481 2535562.

Share: