ആയുര്‍വേദ തെറാപ്പിസ്റ്റ് നിയമനം

Share:

കണ്ണൂർ : ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന പദ്ധതികളില്‍ ഒഴിവുള്ള ഫീമെയില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സര്‍ക്കാര്‍ അംഗീകരിച്ച ഒരു വര്‍ഷത്തെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് പാസായവരായിരിക്കണം അപേക്ഷകര്‍.

താല്‍പര്യമുള്ള ഉദ്യോഗാർത്ഥികള്‍ മെയ് ഒമ്പതിന് രാവിലെ 10.30ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കിലുള്ള ഭാരതീയ ചികിത്സാ വകുപ്പ് ഓഫീസില്‍ ഹാജരാകണം.

Share: