ലക്ചറര്‍, ഡെമോണ്‍സ്ട്രേറ്റര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍
ആലപ്പുഴ: ഐ.എച്ച്.ആര്.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളേജില്‍, ലക്ചറര്‍ (ഇലക്ട്രിക്കല്‍), ഡെമോണ്‍സ്ട്രേറ്റര്‍ (ഇലക്ട്രിക്കല്‍), ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളില്‍ താല്‍ക്കാലിക നിയമനത്തിനുള്ള അഭിമുഖം ഫെബ്രുവരി 11ന് നടക്കും.
വിദ്യാഭ്യാസയോഗ്യത: ഫസ്റ്റ് ക്ലാസോെടെ ബി.ടെക് (ഇലക്ട്രിക്കല്‍) ആണ് ലക്ചറര്‍ തസ്തികയ്ക്കു വേണ്ട യോഗ്യത.
ഫസ്റ്റ് ക്ലാസ് ഇലക്ട്രിക്കല്‍ ഡിപ്ലോമ നേടിയവരെയാണ് ഇലക്ട്രിക്കല്‍ ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികയിലേക്ക് പരിഗണിക്കുന്നത്.
സി.ഒ ആന്‍ഡ് പി.എ അല്ലെങ്കില്‍ ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള സര്‍ക്കാര്‍ അംഗീകൃത ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ യോഗ്യതയുള്ളവര്‍ക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയുടെ അഭിമുഖത്തില്‍ പങ്കെടുക്കാം.
യോഗ്യരായവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഫെബ്രുവരി 11ന് രാവിലെ 10ന് കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.
ഫോണ്‍: 8547005083.