‘ബേബി സാം’ സൈന പ്ലേ ഒ ടി ടി യിൽ
കുഞ്ഞുങ്ങളെ സ്നേഹിക്കുന്നവരുടെ മനസ്സിൽ ‘ബേബി സാം’ ഇടമുറപ്പിക്കുന്നു. കുടുംബ സിനിമ പ്രേക്ഷകരുടെ മനസ്സിൽ ബേബി സാം സാന്ത്വനമാകുന്നു. രക്ഷിതാക്കളുടെ അശ്രദ്ധകൊണ്ടും അല്ലാതെയും കുട്ടികളെ കാണാതാകുന്ന അവസ്ഥ കേരളത്തിലും രൂക്ഷമാകുകയാണ്. അത്തരമൊരു സാഹചര്യത്തിൻറെ ഭീകര മുഖം തുറന്നുകാട്ടുന്ന ചിത്രമായ ‘ബേബി സാം’. സൈന പ്ലേ ഒ ടി ടി യിൽ ( https://sainaplay.page.link/QLYJJd6Yodm2k5Ss8 ) റിലീസ് ചെയ്ത നിമിഷം മുതൽ വന്പിച്ച സ്വീകരണമാണ് സിനിമക്ക് ലഭിക്കുന്നത്.
ജീവൻ ബോസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിൽ മിഥുന് രമേശ്, അഞ്ജലി നായര്‍ എന്നിവര്‍ നായികാ നായകൻമാരാകുന്നു. ടൈറ്റില്‍ കഥാപാത്രമായി മാസ്റ്റർ ആയുഷ് എത്തുന്ന ‘ബേബി സാം’ മിൽ ടെലിവിഷൻ പ്രൊഡ്യൂസർ, റിതു പി രാജൻ ശ്രദ്ധേയമായ വേഷം ചെയ്ത് അഭിനയ രംഗത്ത് സജീവമാകുന്നു.
വാതിൽ തുറക്കാനാവാതെ ഫ്ലാറ്റിനുള്ളില്‍ അകപ്പെട്ടുപോകുന്ന മാതാപിതാക്കള്‍ കുഞ്ഞിന് വേണ്ടി നടത്തുന്ന അന്വേഷണമാണ് ചിത്രത്തിന്റെ ഇതിവൃത്തം . ഓരോ രക്ഷിതാവും കുഞ്ഞുങ്ങൾക്ക് എത്രമാത്രം കരുതൽ നൽകണം എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണീ ചിത്രം. ജീവൻ ബോസ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.
നസീർ സംക്രാന്തി, സജീവ് കുമാർ, , ഷാജി ഏബ്രഹാം, ബിനു കെ ജോൺ, മായ, രേവതി ഷാരിയേക്കൽ, എന്നിവരും അഭിനയിച്ചിരിക്കുന്നു.
വിംഗ്സ് എന്റര്ടെയ്ന്മെന്റ് ആന്‍ഡ് സിനിമയുടെ ബാനറിൽ സനിൽ കുമാർ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം വിപിൻ ദാസ്. നിഖിൽ ജിനൻ, മഹാദേവൻ എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.
ലാലു ലാസർ എഴുതിയ വരികൾക്ക് സജീവ് സ്റ്റാൻലി സംഗീതം പകരുന്നു. മധു ബാലകൃഷ്ണൻ, ഗായത്രി മേനോൻ, സംഗീത് എന്നിവർ പാടുന്നു.
എഡിറ്റിംഗ് റാഷിൻ അഹമ്മദ്. പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ, കലാസംവിധാനം ജസ്റ്റിൻ ആന്റണി, മേക്കപ്പ് നാഗിൽ അഞ്ചൽ, വസ്ത്രാലങ്കാരം അസീസ് പാലക്കാട്, സ്റ്റിൽസ് വിഷ്ണു ബാലചന്ദ്രൻ, ഡിസൈൻ യെല്ലോ ടൂത്ത്, വിഎഫ്എക്സ് നിതീഷ് ഗോപൻ, കളറിസ്റ്റ് സുജിത്ത് സദാശിവൻ, പിആർഒ എ എസ് ദിനേശ്.