കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി : താത്കാലിക നിയമനം
കൊച്ചി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ താഴെ പറയുന്ന തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു.
ഫാര്‍മസിസ്റ്റ് -രണ്ട് ഒഴിവ്.
യോഗ്യത: ഫാര്‍മസി ഡിപ്ലോമ/ബി.ഫാം/ഫാം ഡി, സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്.
പ്രായപരിധി: 18-36,
ദിവസവേതനം: 467 രൂപ.
അറ്റന്‍ഡന്റ് -ഒരു ഒഴിവ്,
യോഗ്യത എസ്.എസ്.എല്‍.സി,
പ്രായപരിധി 18-36,
ദിവസവേതനം 450 രൂപ.
ആറുമാസ കാലയളവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം.
താത്പര്യമുളളവര്‍ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 10-ന് രാവിലെ 10.30 ന് എറണാകുളം മെഡിക്കല്‍ കോളേജില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവിന് പങ്കെടുക്കണം.
അന്നേ ദിവസം രാവിലെ ഒമ്പതു മുതല്‍ 10 വരെയായിരിക്കും രജിസ്‌ട്രേഷന്‍.
സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2754000.