സായുധ സേനാ പരിശീലനം നേടിയവർക്കു സ്‌കോളർഷിപ്പ്

Share:

സായുധ സേനയ്ക്കു കീഴിലുള്ള വിവിധ ട്രയിനിംഗ് അക്കാദമികളിൽ 2019 ഫെബ്രുവരി 19ന് ട്രയിനിംഗിലുണ്ടായിരുന്നവരും പിന്നീട് സേനയിൽ കമ്മീഷൺഡ് ഓഫീസറായവരുമായ കേരളീയരായ കേഡറ്റുകൾക്ക് രണ്ടു ലക്ഷം രൂപയും മിലിട്ടറി നഴ്‌സിംഗ് സ്‌കൂളുകളിൽ നിന്നും കമ്മീഷൺഡ് ഓഫീസറാകുന്നവർക്ക് ഒരു ലക്ഷം രൂപയും സ്‌കോളർഷിപ്പായി സംസ്ഥാന സർക്കാർ നൽകുന്നതിന് ആലോചിക്കുന്നു.

സ്‌കോളർഷിപ്പിന് അർഹതയുള്ളവർ നവംബർ 30ന് വൈകിട്ട് അഞ്ചിനു മുമ്പ് സൈനീക ക്ഷേമ ഡയറക്ടറേറ്റിന്റെ dswkeralab6@gmail.com എന്ന ഇമെയിലിൽ നമ്പർ, റാങ്ക്, പേര്, അക്കാദമിയുടെ പേര്, കമ്മീഷൻ ലഭിച്ച തീയതിയും സേനാ വിഭാഗവും, ഇമെയിൽ അഡ്രസ്സ്, മൊബൈൽ നമ്പർ, കേരളത്തിൽ താമസിക്കുന്ന സ്ഥലത്തെ അഡ്രസ്സ്, ഒഫീഷ്യൽ അഡ്രസ്സ്, കമ്മീഷൻ അനുവദിച്ച് കൊണ്ടുള്ള കത്തിന്റെ പകർപ്പ് തുടങ്ങിയവ സഹിതം പേരു രജിസ്റ്റർ ചെയ്യണം.

Share: