പ്രൊജക്ട് അസിസ്റ്റൻറ് നിയമനം
ഇടുക്കി : മരിയാപുരം ഗ്രാമപഞ്ചായത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ പ്രൊജക്ട് അസിസ്റ്റൻറിനെ താല്‍ക്കാലികമായി നിയമിക്കുന്നു. യോഗ്യത- സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ് (ഡിസിപി)/ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്സ് മാനേജ്മെന്റ് പാസ്സായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുളള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുളള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം.
പ്രായപരിധി – 2021 ജനുവരി 1ന് 18നും 30നും ഇടയില്‍. പട്ടിക ജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ്.
അവസാന തീയതി ഡിസംബര്‍ 7 ഉച്ചകഴിഞ്ഞ് 3 വരെ.
കൂടുതല്‍ വിവരങ്ങള്‍ ഗ്രാമപഞ്ചായത്ത് ആഫിസില്‍ നിന്നും ലഭിക്കും.