സർവീസ്/ കുടുംബ പെൻഷൻ: മസ്റ്ററിങ് കാലാവധി നീട്ടി
കോവിഡ് 19 സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സർവീസ് പെൻഷൻകാരുടെ/ കുടുംബപെൻഷൻകാരുടെ മസ്റ്ററിംഗ് നടത്തുന്നതിനുള്ള കാലാവധി ഡിസംബർ 31 വരെ ദീർഘിപ്പിച്ചു സംസ്ഥാന ധനകാര്യ വകുപ്പ് ഉത്തരവായി.
ഉത്തരവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ:
i) പെൻഷണർ എന്നാണോ മസ്റ്ററിംഗ് ചെയ്യുന്നത്, ആ തീയതി മുതൽ ഒരു വർഷത്തേക്ക് മസ്റ്ററിംഗ് വാലിഡിറ്റി ഉണ്ടായിരിക്കുന്നതാണ്.
ii) മസ്റ്ററിംഗ് കാലാവധി പൂർത്തിയാകുന്നതിന് മുൻപ് സൗകര്യപ്രദമായ സമയത്ത് അടുത്ത മസ്റ്ററിംഗ് നടത്താവുന്നതും പ്രസ്തുത തീയതി മുതൽ അടുത്ത ഒരു വർഷത്തേക്ക് വീണ്ടും മസ്റ്ററിംഗിന് കാലാവധി/ വാലിഡിറ്റി ഉണ്ടായിരിക്കുന്നതാണ്.
iii) ‘Postinfo’ ആപ്പ് സംവിധാനം വഴി പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് നൽകുന്ന ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് മസ്റ്ററിംഗിനായി പരിഗണിക്കുന്നതാണ്. പെൻഷണറുടെ വസതിയിൽ വന്ന് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതാണ് പ്രസ്തുത സേവനം.
iv) കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ സംജാതമായ പ്രത്യേകമായ സാഹചര്യത്തൽ സംസ്ഥാന സർവീസ് പെൻൻകാരുടെ/ കുടുംബപെൻഷനകാരുടെ മസ്റ്ററിംഗ് നടത്തുന്നതിനുള്ള സാവകാശം ഉപയോഗപ്പെടുത്തി 31.12.2021 നകം ലൈഫ് സർട്ടിഫിക്കറ്റ് നൽകാത്തവർക്ക്/ മസ്റ്ററിംഗ് നടത്താത്തവർക്ക് 01.02.2022 മുതൽ സർവീസ് പെൻഷൻ/ കുടുംബപെൻഷൻ അനുവദിക്കുന്നതല്ല എന്ന് ധനകാര്യ (പെൻഷൻ- ബി വകുപ്പ് അറിച്ചു.