ഒക്യൂപ്പേഷണല്‍ തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്
ആലപ്പുഴ: ഓട്ടിസം/വിര്‍ച്ച്വല്‍ റിഹാബിലിറ്റേഷന്‍ സെന്ററില്‍ കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് ഒക്യൂപ്പേഷണല്‍ തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ് തസ്തികകളില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം നവംബര്‍ 25ന് നടക്കും.
പ്രായപരിധി 25നും 35നും മധ്യേ.
ഒക്യൂപ്പേഷണല്‍ തെറാപ്പിസ്റ്റിന് ബാച്ചിലര്‍ ഇന്‍ ഒക്യൂപ്പേഷണല്‍ തെറാപ്പി, ഫിസിയോതെറാപ്പിസ്റ്റിന് ബാച്ചിലര്‍ ഇന്‍ ഫിസിയോതെറാപ്പി എന്നിവയാണ് അടിസ്ഥാന യോഗ്യത. മുന്‍ പരിചയം അഭികാമ്യം.
യോഗ്യത, പ്രായം ജോലി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ രാവിലെ 11ന് ഹാജരാകണം.