വിവിധ ട്രേഡുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു

277
0
Share:

പത്തനംതിട്ട : കൊടുമണ്‍ ഐക്കാട് ഗവ.ഐടിഐ യില്‍ എന്‍സിവിടി അംഗീകാരമുള്ള ഡ്രാഫ്ട്മാന്‍ സിവില്‍, ഇലക്ട്രിഷ്യന്‍ ട്രേഡുകളിലേക്കുള്ള 2021-23 ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത. ഓണ്‍ലൈനിലാണ് അപേക്ഷ അയക്കേണ്ടത്. www.scdd.kerala.gov.in എന്ന വെബ് സൈറ്റില്‍ അപേക്ഷ ഫോറം ലഭിക്കും.

പ്ലസ് 2 / വിഎച്ച്‌സിഇ യോഗ്യത ഉള്ളവര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കും. ആകെ സീറ്റുകളില്‍ 80 % പട്ടിക ജാതി വിഭാഗത്തിനും 10 % വീതം പട്ടിക വര്‍ഗം, മറ്റുവിഭാഗങ്ങള്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്. തിരഞ്ഞെടുക്കപെടുന്നവര്‍ക്ക് സൗജന്യ പരിശീലനവും മറ്റു ആനുകൂല്യങ്ങളും ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 04734 – 280771, 9400849337, 9495978703, 9446531099 എന്നീ നമ്പറുകളില്‍ വിളിക്കാം.

Share: