‘ആറോ സ്കോളർ’ സ്കോളർഷിപ് : എങ്ങനെ പങ്കെടുക്കാം

582
0
Share:

രാജ്യത്തെ വിദ്യാർഥികളിൽ വിദ്യാഭ്യാസത്തോടുള്ള താല്പര്യം വളർത്തിയെടുക്കുന്നതിനായി ശ്രീ അരബിന്ദോ സൊസൈറ്റി ആരംഭിച്ച , ‘ആറോ സ്കോളർ’ പദ്ധതി കേരളത്തിലെ എൽ കെ ജി മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികളിൽ എത്തിക്കുവാനുള്ള കരാറിൽ ‘കരിയർ മാഗസിൻ’ ധാരണയായി.  കരാർ അനുസരിച്ചു കേരളത്തിലെ വിദ്യാർഥികൾക്ക് www.careermagazine.in/auro-scholar എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം.

‘ആറോ സ്കോളർ’ ഓൺലൈൻ സ്കോളർഷിപ് പദ്ധതിയിൽ വിജയിക്കുന്ന കുട്ടികൾക്ക് പ്രതിമാസം ആയിരം രൂപ സ്കോളർഷിപ് ലഭിക്കും.

പഠിക്കുന്ന ക്ലാസിലെ സിലബസ് അടിസ്ഥാനമാക്കി നടത്തുന്ന പത്തു മിനിട്സ് ദൈർഘ്യമുള്ള ഓൺലൈൻ ക്വിസ് മത്സരത്തിൽ ഉന്നത വിജയം നേടുന്ന കുട്ടികൾക്കാണ് സ്കോളർഷിപ് ലഭിക്കുന്നത്. സിലബസ് അനുസരിച്ചു പഠിക്കുവാൻ ഈ സ്കോളർഷിപ് പദ്ധതി കുട്ടികളെ പ്രേരിപ്പിക്കും എന്നാണ് പദ്ധതി ഔപചാരികമായി ഉദ്‌ഘാടനം ചെയ്ത ത്രിപുര വിദ്യാഭ്യാസ മന്ത്രി രത്തൻ ലാൽ നാഥ്‌ അഭിപ്രായപ്പെട്ടത്.

ഭാരതത്തിലെ മുഴുവൻ കുട്ടികളിലും വിദ്യാഭ്യാസത്തോടുള്ള ആഭിമുഖ്യം വളർത്തിയെടുക്കാൻ ഈ പദ്ധതിയിലൂടെ കഴിയുമെന്ന് സി ഇ ഒ നിതിൻ ഭല്ല വ്യക്തമാക്കി.

എന്താണ് ‘ആറോ സ്കോളർ’ പദ്ധതി ?

എൽ കെ ജി മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്ക് പ്രതിമാസം 1000 രൂപ സ്കോളർഷിപ്പായി ലഭിക്കുന്ന ഓൺലൈൻ പദ്ധതി.

ആരാണ് ഇത് നടത്തുന്നത് ?

സ്വാതന്ത്ര്യ സമര സേനാനിയും വിദ്യാഭ്യാസ വിചക്ഷണനും പത്രാധിപരും കവിയും യോഗാചാര്യനും തത്വചിന്തകനുമായ ശ്രീ അരബിന്ദോ ഘോഷ് ആരംഭിച്ച ശ്രീ അരബിന്ദോ സൊസൈറ്റി .

ലക്‌ഷ്യം:

കുട്ടികളിൽ വിദ്യാഭ്യാസത്തോടുള്ള താൽപ്പര്യം വർധിപ്പിക്കുക. സാമ്പത്തിക ബുദ്ധിമുട്ടുകൾ അറിയിക്കാതെ കുട്ടികളെ പഠിക്കാൻ അനുവദിക്കുക.

പരീക്ഷ:

ഓരോ കുട്ടിയും പഠിക്കുന്ന ക്ളാസിലെ സിലബസ് അനുസരിച്ചുള്ള ചോദ്യങ്ങൾക്ക് അരബിന്ദോ സൊസൈറ്റി ബ്രിട്ടനിലെ കേംബ്രിഡ്ജ് സർവകലാശാലയുമായി ചേർന്ന് വികസിപ്പിച്ചെടുത്ത മൊബൈൽ അപ്ലിക്കേഷനിലൂടെ ഉത്തരമെഴുതിയാണ് പരീക്ഷയിൽ പങ്കെടുക്കേണ്ടത്.

പാഠ്യ പദ്ധതി അടിസ്ഥാനപ്പെടുത്തിയുള്ള 10 മിനുട്സ് ക്വിസ് മത്സരത്തിലൂടെയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.

ഇൻ്റർനെറ്റ് സൗകര്യമുള്ള മൊബൈൽ ഫോണിൽ അപ്ലിക്കേഷൻ ഡൗൺ ലോഡ് ചെയ്ത് പരീക്ഷയിൽ പങ്കെടുക്കാം.

അഞ്ച് വിഷയങ്ങളിലുള്ള 20 ക്വിസ് മത്സരങ്ങളിൽ വിജയിക്കുന്നവർക്കാണ് സ്കോളർഷിപ് ലഭിക്കുക.

കുട്ടികളിൽ വിദ്യാഭ്യാസത്തോടുള്ള താൽപ്പര്യം വളർത്തിയെടുക്കുന്നതിന് സഹായകമായ രീതിയിലാണ് ഓൺലൈൻ പരീക്ഷ തയ്യാറാക്കിയിരിക്കുന്നത്.

ഫീസ് :

ഓൺലൈൻ സ്കോളർഷിപ് പരീക്ഷയിൽ പങ്കെടുക്കുന്നതിന് യാതൊരുവിധമായ ഫീസും ഈടാക്കുന്നതല്ല.

സ്കോളർഷിപ് തുക:

വിജയിയാകുന്ന കുട്ടിയുടെ രക്ഷാകർത്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും സ്കോളർഷിപ് തുക എത്തുന്നത്.

വിദ്യാലയത്തിലും സ്കൂളിലും കുട്ടികളിൽ പഠനത്തോടുള്ള താല്പര്യം വളർത്തിയെടുക്കുക , ഉന്നത വിദ്യാഭ്യാസത്തിന് പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ‘ആറോ സ്കോളർ’ പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ 37 വർഷങ്ങളായി വിദ്യാർഥികളോടും ഉദ്യോഗാർഥികളോടുമൊപ്പം നിൽക്കുകയും അവരുടെ പഠനത്തിലും വ്യക്തിത്വ വികസനത്തിലും ഇന്ത്യയിലും വിദേശത്തും മാതൃകയാവുകയും ചെയ്ത പ്രസിദ്ധീകരണം എന്ന നിലയിലാണ് ആറോ സ്കോളർ പദ്ധതിയുടെ നടത്തിപ്പിനായി അരബിന്ദോ സൊസൈറ്റി കേരളത്തിൽ കരിയർ മാഗസിൻ തിരഞ്ഞെടുത്തിരിക്കുന്നത്.

www.careermagazine.in/auro-scholar  എന്ന ലിങ്കിലൂടെ വിദ്യാർഥികൾക്ക് സ്കോളർഷിപ് പരീക്ഷക്ക് രജിസ്റ്റർ ചെയ്യാൻ കഴിയും.

ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ വിദ്യാർഥിയുടെ/ രക്ഷിതാവിൻറെ മൊബൈൽ നമ്പറും പഠിക്കുന്ന ക്‌ളാസും രേഖപ്പെടുത്തി രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്തു കഴിയുമ്പോൾ OTP നമ്പർ ലഭിക്കും. അത് രേഖപ്പെടുത്തിക്കഴിഞ്ഞാൽ പരീക്ഷക്കുള്ള വിഷയം തിരഞ്ഞെടുക്കാം. ഫോട്ടോ മൊബൈലിൽ പകർത്തണം. പത്തു മിനിറ്റ് കൊണ്ട് ഉത്തരം നൽകാവുന്ന ചോദ്യങ്ങൾ ഓരോ വിഷയത്തിലുമുണ്ടാകും.
പരീക്ഷയിൽ വിജയിക്കുന്നവരുടെ സ്കോളർഷിപ് തുക രക്ഷിതാവിൻറെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും.

പരീക്ഷയിൽ പങ്കെടുക്കുന്നതിനുള്ള യോഗ്യത :

ഇന്ത്യൻ പൗരനായിരിക്കണം
മൊബൈൽ നമ്പർ
സ്കൂൾ പ്രവേശന സർട്ടിഫിക്കറ്റ്
പാസ്പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോ
രക്ഷിതാവിൻറെ ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്
ആധാർ കാർഡ് – എന്നിവ ഉണ്ടായിരിക്കണം

അവസാന തിയതി : ബാധകമല്ല

കൂടുതൽ വിവരങ്ങൾക്ക് info@careermagazine.in എന്ന ഇ മെയിൽ / 94955 20361 എന്ന മൊബൈലിൽ ബന്ധപ്പെടുക

 

Share: