സീനിയർ റസിഡൻറ് ഒഴിവ്

Share:

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡൻറ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നാല് ഒഴിവുകളുണ്ട്.

യോഗ്യത- എമർജൻസി മെഡിസിൻ വിഭാഗത്തിലുള്ള പി.ജി  . ഈ വിഷയത്തിൽ പി.ജി ഉള്ളവരുടെ അഭാവത്തിൽ മെഡിസിൻ / ജനറൽ സർജറി / പൾമണറി മെഡിസിൻ / അനസ്‌തേഷ്യ / ഓർത്തോപീഡിക്‌സ് വിഭാഗത്തിൽ പി.ജി ഉള്ളവരെയും പരിഗണിക്കും. റ്റി.സി.എം.സി രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം.

പ്രതിമാസ വേതനം- 70,000 രൂപ

ഒരു വർഷമാണ് കരാർ കാലാവധി. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ ഓഗസ്ററ് 10 ന് വൈകുന്നേരം അഞ്ച് മണിക്കു മുമ്പ് തിരുവനന്തപുരം മെഡിക്കൽ കേളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ലഭിക്കണം.

Share: