സന്നദ്ധ പ്രവര്‍ത്തക നിയമനം; വിമുക്തഭടന്മാര്‍ പേര് നല്‍കണം

Share:

പത്തനംതിട്ട : കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ സന്നദ്ധ പ്രവര്‍ത്തകരെ നിയമിക്കും.

കോവിഡ് 19 സന്നദ്ധ പ്രവര്‍ത്തകരായി പ്രവര്‍ത്തിക്കുവാന്‍ താല്പര്യമുള്ള ജില്ലയിലെ വിമുക്തഭടന്മാര്‍ അവരുടെ പേരു വിവരങ്ങള്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ നല്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0468-2961104 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാം.

Share: